ലോകാത്ഭുതങ്ങളിൽ എട്ടാമത്തെ അത്ഭുതമാണ് മമ്മൂക്ക, മമ്മൂട്ടിയ്ക്ക് ഒപ്പം ഉള്ള അനുഭവങ്ങൾ പങ്കുവച്ചു നിസ്‌താർ.

എല്ലാ തിയേറ്ററുകളിലും മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഭീഷ്മപർവ്വം.

വലിയ പ്രതീക്ഷയോടെയായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ തന്നെയായിരുന്നു ചിത്രം മുന്നോട്ട് പോയത്. മമ്മൂട്ടിയും അമൽ നീരദ് ഒരുക്കുന്ന ചിത്രം ഒരിക്കലും വേദന നൽകില്ലെന്ന് ആരാധകർക്ക് ഉറപ്പായിരുന്നു. എന്നാൽ ആരാധകർ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു ഭീഷ്മപർവ്വം എന്ന ചിത്രം. ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു നിസ്താർ അവതരിപ്പിച്ച മത്തായി എന്ന കഥാപാത്രം.

അദ്ദേഹം ഇതുവരെ അവതരിപ്പിച്ചതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ഭീഷ്മപർവ്വത്തിലെ.മൈകിളിന്റെ സഹോദരൻ മത്തായി മൈക്കിളിന്റെ ചെലവിൻ കീഴിൽ ജീവിക്കുന്ന ഒരു കഥാപാത്രമാണ്. നിസ്താർ അവതരിപ്പിച്ച മത്തായി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആയിരുന്നു ചേക്കേറിയത്. മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രങ്ങളിലോക്കെ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയോടൊപ്പം ഉള്ള സിനിമാനുഭവം വെളിപ്പെടുത്തുകയാണ് മനോരമ ഓണ്ലൈനിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം. വാക്കുകൾ ഇങ്ങനെയാണ്

” ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു ലോകാത്ഭുതങ്ങളിൽ എട്ടാമത്തെ അത്ഭുതമാണ് മമ്മൂക്കയെന്ന്. ഞങ്ങളുടെ സുഹൃത്തുക്കളിൽ ഉരുത്തിരിഞ്ഞു വന്ന ഒരു അഭിപ്രായം ആയിരുന്നു അത്. മമ്മൂക്ക യൂണിവേഴ്സിറ്റി തന്നെയല്ലേ, എനിക്ക് പണത്തോടല്ല കഥാപാത്രങ്ങളോട് ആണ് താല്പര്യം എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. ഇത്രയും വർഷം ഒരേപോലെ ഇൻഡസ്ട്രിയിൽ നിറഞ്ഞുനിൽക്കുന്ന അദ്ദേഹത്തോടൊപ്പം ഒരു സെൽഫി എടുക്കാൻ തന്നെ ലക്ഷക്കണക്കിന് ആളുകൾ കാത്തു നിൽക്കുന്ന സമയത്ത് അദ്ദേഹത്തിനൊപ്പം ഒരു സ്ക്രീനിൽ നമ്മൾ എത്തുക എന്ന് പറയുന്നത് വലിയ ഭാഗ്യം തന്നെയാണ്. ഗ്രേറ്റ് ഫാദർ അഭിനയിക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഫൈറ്റ് സീൻ ഉണ്ടായിരുന്നു.

ആ സമയത്ത് അദ്ദേഹം എൻറെ മുഖം പിടിച്ച് ടീപോയിൽ ഉരയ്ക്കുന്ന ഒരു രംഗമുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞു ഞാൻ നിസ്തറിന്റെ മുഖത്ത് കൈ വെക്കും. നിങ്ങൾ തന്നെ മുഖം കൊണ്ടുപോയി അടിക്കണം, ഞാൻ പിടിച്ചാൽ 8 തയ്യൽ വീഴും. മുഖം കാണാൻ വലിയ വൃത്തികേടാകും. അദ്ദേഹം സഹപ്രവർത്തകർക്കും നൽകുന്ന സ്നേഹവും ബഹുമാനവുമാണ് അതിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. അദ്ദേഹത്തിൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ആഹാരം എല്ലാവർക്കും ഷെയർ ചെയ്യുകയുണ്ട്.കണ്ടുപഠിക്കാൻ ഒരുപാട് കാര്യങ്ങളുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടി.

Leave a Comment