യൂട്യൂബ് റെക്കോർഡ് സ്വന്തം ആക്കി മമ്മൂട്ടി, അപ്പോൾ ബോക്സ് ഓഫീസ് കാര്യത്തിൽ തീരുമാനം ആയി.

മലയാള സിനിമയ്ക്ക് ഇത് തീർച്ചയായും ആസ്വാദനത്തിന് കാലഘട്ടമാണ്. കാരണം നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

വീണ്ടും സിനിമകളുടെ ഒരു വസന്തം തീർക്കും എന്ന് ഓരോരുത്തരും തീരുമാനിച്ചിരിക്കുന്നത്. റിലീസിന് എത്താനിരിക്കുന്നത് മികച്ച ഒരുപിടി ചിത്രങ്ങളും. എന്നാൽ ഇപ്പോൾ റെക്കോർഡിട്ട കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് ഭീഷ്മപർവ്വം. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിൻറെ ടീസർ ആണ്. ടീസർ തന്നെ ഇത്രത്തോളം റെക്കോർഡിട്ടു എങ്കിൽ എന്തായിരിക്കും ചിത്രം എന്നാണ് ആളുകൾ ചോദിക്കുന്നത്.

24 മണിക്കൂറിൽ കൂടുതൽ കാഴ്ചക്കാരെ നേടിയ ഫീച്ചറുകളിൽ മലയാളത്തിൽ രണ്ടാം സ്ഥാനമാണ് സ്വന്തമാക്കിയിരിക്കുന്നത്. 2.5 മില്യൺ കാഴ്ചക്കാരെ ആണ് ആദ്യ 24 മണിക്കൂർ ലഭിച്ചിരുന്നത്. ഒന്നാമത് കാഴ്ചക്കാർ ഉള്ള ഒരു അഡാർ ലവ് എന്ന സിനിമയായിരുന്നു. കുറിപ്പാണ് മൂന്നാം സ്ഥാനത്തു നിൽക്കുന്നത്, മില്യൻ ആണ് കുറുപ്പിൻറെ കാഴ്ചക്കാർ എന്ന് പറയുന്നത്..ടീസർ കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ചിത്രം ഏകദേശം എങ്ങനെ ആയിരിക്കും എന്ന്. മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളും അടിപൊളി ഡയലോഗുകൾ ഉള്ള ഒരു ചിത്രമായി തന്നെയായിരിക്കും ചിത്രമെത്തുന്നത് എന്നു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്നത്. ആ ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൻറെ അണിയറ ജോലികൾ എല്ലാം പൂർത്തിയായെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. സംവിധായകൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് എന്ന് മനസ്സിലാക്കി സാധിക്കുന്നുണ്ട്.. അമലും മമ്മൂട്ടിയും ഒരുമിക്കുന്നതു കൊണ്ടുതന്നെ ഒരുങ്ങാൻ പോകുന്നത് ഒരു മാസ് ചിത്രമായിരിക്കും എന്നുള്ള കാര്യത്തിൽ ആർക്കും സംശയമില്ല..

നെടുമുടി വേണു, കെപിഎസി ലളിത, നദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി ദിലീഷ് പോത്തൻ, വീണ നന്ദകുമാർ,ലെന,അനസൂയ തുടങ്ങിയവരെല്ലാം പ്രധാനവേഷങ്ങളിൽ അണിനിരക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രം മാർച്ച് 3ന് തിയേറ്ററുകളിൽ എത്താനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിരവധി ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രം തന്നെയാണ് ഭീഷ്മപർവ്വം.

Leave a Comment

Your email address will not be published.

Scroll to Top