എന്റെ പിറന്നാളാ മമ്മൂട്ടി അങ്കിൾ ഒന്ന് കാണാൻ വരുമോ.? പിന്നെ നടന്നത് ചരിത്രം..! ; വീഡിയോ

മലയാള സിനിമയുടെ അഭിമാനതാരം ആണ് മെഗാസ്റ്റാർ മമ്മൂട്ടി.

അടുത്ത കാലത്തായിരുന്നു താരം നായകനായെത്തിയ ഭീഷ്മ എന്ന
ചിത്രം വലിയ വിജയം നേടിയത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു കൊച്ചുകുട്ടിയുടെ വീഡിയോയാണ്. ഇന്നെൻറെ ബർത്ത് ഡേ ആണ് മമ്മൂട്ടി അങ്കിൽ എന്നെ ഒന്ന് കാണാൻ വരുമോ എന്ന് ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് ചോദിക്കുന്ന ഒരു കുഞ്ഞിനെയാണ് കാണാൻ സാധിക്കും.

ഞാൻ മമ്മൂട്ടി അങ്കിളിൻറെ വലിയൊരു ഫാനാണെന്ന് ഈ കുട്ടി പറയുന്നുണ്ട്.. പിന്നീട് കാണുന്നത് മമ്മൂക്ക ആശുപത്രിയിലെത്തി ആ കുട്ടിയെ സന്ദർശിക്കുന്ന രംഗമാണ്. ഈ കുട്ടിക്ക് സമ്മാനങ്ങളോടെ എത്തി കുട്ടിയോട് സംസാരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ വളരെ വേഗമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്. തന്റെ ആരാധകരെ എന്തും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

മലയാള സിനിമയുടെ അഭിമാനമായ മമ്മൂക്ക തന്റെ ആരാധകരിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു വാർത്തയാണിത്. എനിക്ക് മമ്മൂക്കയെ ഒന്ന് കാണണമെന്ന് വളരെ ആഗ്രഹത്തോടെ ആ കുഞ്ഞു പറയുമ്പോൾ തന്നെ ആ കുട്ടിയുടെ മുഖത്തുള്ള ഭാവം നമുക്ക് മനസ്സിലാവും. ഒരിക്കലും അത് സാധിക്കില്ല എന്ന വിശ്വാസത്തോടെയാണ് പറയുന്നത് ഒരിക്കലും സാധിക്കില്ല എന്ന് കരുതിയ ഒരു കാര്യം തന്റെ ആരാധകരിലേക്ക് എത്തിയപ്പോൾ ആ കുഞ്ഞു മുഖത്തുണ്ടായ സന്തോഷം. ഒരു പ്രത്യേക സന്തോഷം ആയിരുന്നു. എല്ലാവരും അമ്പരന്ന് പോയിരുന്നു. ആശുപത്രിയിൽ ഉള്ളവർ പോലും ഞെട്ടിപോയ ഒരു കാഴ്ച.

Leave a Comment

Your email address will not be published.

Scroll to Top