മലയാള സിനിമക്ക് സന്തോഷ വാർത്ത ! സിബിഐ സീരിസ് അവസാനിച്ചിട്ടില്ല ആറാം ഭാഗം വരുന്നു !!

മമ്മൂട്ടി നായകനായ എസ് എൻ സ്വാമി രചിച്ച കെ മധു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ സിബിഐ ബ്രെയിൻ.

വളരെ മികച്ച പ്രതികരണങ്ങളോടെയാണ് തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുന്നത്. 17 വർഷങ്ങൾക്കു ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രം ആഗോള റിലീസായാണ് എത്തിയതും. സി ബി ഐ ഡയറിക്കുറിപ്പ്,ജാഗ്രത, സേതുരാമയ്യർ സി ബി ഐ, നേരറിയാൻ സി ബി ഐ എന്നീ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് സിബിഐ എന്ന ചിത്രം തന്നെയാണ് ചിത്രം എത്തിയിരിക്കുന്നത്.

എന്നാൽ അഞ്ചാം ഭാഗത്തോട് ഈ സീരീസ് തീരുന്നില്ല എന്ന സൂചന നൽകി തന്നെയാണ് ചിത്രത്തിലെ അവസാനഭാഗം അവസാനിക്കുന്നത്. ഒരു ഭാഗത്തിനുള്ള ഒരു സാധ്യത കൂടി എഴുത്തുകാരനും സംവിധായകനും ചിത്രത്തിൽ നൽകിയിട്ടുണ്ട് എന്നത് വളരെ കൗതുകം ജനിപ്പിക്കുന്ന ഒരു നിമിഷമായി തന്നെയാണ് ആളുകൾ പറയുന്നത്.

വമ്പൻ താരനിരയായിരുന്നു ചിത്രത്തിൽ എത്തിയിട്ടുണ്ടായിരുന്നത്. രഞ്ജി പണിക്കർ സായി കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ,രമേശ് പിഷാരടി, പ്രതാപ് പോത്തൻ,സന്തോഷ് കീഴാറ്റൂർ,ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, മാളവിക മേനോൻ,മാളവിക നായർ, കനിഹ, മായാവിശ്വനാഥ് , ജഗതി ശ്രീകുമാർ തുടങ്ങിയവരെല്ലാം ചിത്രത്തിൽ പ്രധാന വേഷത്തിൽ ആണ് എത്തുന്നത്. ഒരു പ്രത്യേകമായ കൊലപാതക രീതിയെക്കുറിച്ച് ആണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രം വളരെ വ്യത്യസ്തത പുലർത്തുന്നുണ്ട്. രണ്ടാം പകുതിയാണ് കൂടുതലായും ആളുകൾക്ക് ആകർഷകമായി തോന്നിയത്.

Leave a Comment

Your email address will not be published.

Scroll to Top