Entertainment

ആരാധകരെ അമ്പരപ്പിച്ച റോഷാക്കിന്റെ മേക്കിങ് വിഡിയോ വൈറൽ.

വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നായകന്മാരിൽ ഒരാൾ തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്.

വലിയ സ്വീകാര്യത ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് തന്നെ സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ തന്നെ ഏറ്റവും പുതിയ നിർമാണ കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി റോഷാക്ക് സിനിമയ്ക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞതാണ് ചിത്രവും. ചിത്രത്തിലെ കഥാപാത്രവും. വളരെയധികം നിഗൂഢതകൾ ഒളിപ്പിച്ചു ഒരു പോസ്റ്റായിരുന്നു പുറത്തുവന്നിരുന്നത്. മമ്മൂട്ടിയുടെ മുഖം ഒരു കവർ ഇട്ട് മറച്ച് അദ്ദേഹത്തിന് കണ്ണുകൾ മാത്രം പുറത്തു കാണുന്ന തരത്തിൽ ആയിരുന്നു പോസ്റ്റ് എത്തിയത്.

ഈ പോസ്റ്റ് എത്തിയപ്പോൾ തന്നെ ആരാധകർക്ക് അത്ഭുതമായി. എന്താണ് ഉദ്ദേശിക്കുന്നത് എന്ന ഒരു സൂചനയും നൽകാതെ പോസ്റ്റായിരുന്നു പുറത്തുവന്നത്. സോഷ്യൽ മീഡിയ പേജുകളിലൂടെ ആയിരുന്നു ഈ പോസ്റ്റ് എത്തിയത്.. ഇപ്പോഴിതാ ഫസ്റ്റ് പോസ്റ്റർ മേക്കിങ് വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് മമ്മൂട്ടി മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായിരിക്കും റോഷാക്ക് എന്ന് ഏകദേശം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. അടുത്തകാലത്ത് മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വളരെ സെലക്ടീവ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.

ഓരോ കഥാപാത്രത്തിനും എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് നോക്കി തന്നെയാണ് അദ്ദേഹം ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ പുഴു എന്ന ചിത്രത്തിലും അത് കാണാൻ സാധിക്കും . വളരെയധികം നെഗറ്റീവ് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഒരുവിധത്തിലും ആ കഥാപാത്രത്തോട് ഇഷ്ടം തോന്നാനുള്ള സാധ്യതയില്ല. എന്നാൽ കഥാപാത്രം അദ്ദേഹം ചെയ്യാനുള്ള കാരണം അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം തന്നെയാണെന്ന് മനസിലാക്കാം.

Most Popular

To Top