ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ അവതാരകൻ ആയി തന്നെ സമീപിച്ചു. കോടികൾ ഓഫർ ചെയ്തു. ഞാൻ ഒരു പൊട്ടൻ അത് ഏറ്റെടുത്തില്ല” – മമ്മൂട്ടി |Mammootty talkes about Bigboss Crewe was approached to host the Bigg Boss reality show. Crores were offered.

ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ അവതാരകൻ ആയി തന്നെ സമീപിച്ചു. കോടികൾ ഓഫർ ചെയ്തു. ഞാൻ ഒരു പൊട്ടൻ അത് ഏറ്റെടുത്തില്ല” – മമ്മൂട്ടി |Mammootty talkes about Bigboss Crewe was approached to host the Bigg Boss reality show. Crores were offered.

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ വലിയ ആരാധകനിരയുള്ള ഒരു പരിപാടിയാണ് ബിഗ്ബോസ് റിയാലിറ്റി ഷോ. ബിഗ്ബോസ് എന്ന പരിപാടി പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങളാണ് ഉള്ളത്. അതിൽ ഒന്നാമത്തെ കാരണം എന്നത് അതിന്റെ ഹോസ്റ്റ് ആയി എത്തുന്നത് നടൻ മോഹൻലാൽ ആണ് എന്നതാണ്. എന്നാൽ ഇപ്പോൾ നന്പകൽ നേരത്തു മയക്കം എന്ന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി എത്തിയ നിമിഷം നടൻ മമ്മൂട്ടി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂക്ക നിരവധി പരസ്യങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്. അതുപോലെ ചില പരിപാടികൾ ഉപേക്ഷിച്ചിട്ടുണ്ട് എന്നൊക്കെ കേട്ടല്ലോ എന്നാണ് ഒരാൾ പറയുന്നത്.

അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മമ്മൂക്കയെ ബിഗ്ബോസ് റിയാലിറ്റി ഷോയുടെ ഹോസ്റ്റ് ആയി ക്ഷണിച്ചപ്പോൾ ആ ക്ഷണം നിരസിച്ചുവെന്ന് അറിഞ്ഞു. അതുപോലെ കൊക്കകോളയുടെ പരസ്യവും ഉപേക്ഷിച്ചുവെന്ന് അറിഞ്ഞു എന്ന കാരണം കൊണ്ടായിരുന്നു ഇത്തരം കാര്യങ്ങളൊക്കെ ഉപേക്ഷിച്ചത് എന്ന് ചോദിച്ചപ്പോൾ പ്രത്യേകിച്ച് തിയറി ഒന്നും അതിനില്ലന്നും നമുക്ക് പറ്റാത്ത കാര്യങ്ങൾ ഉപേക്ഷിക്കുക മാത്രമേ ചെയ്യാറുള്ളൂവെന്ന് ആയിരുന്നു ഇതിനെ മറുപടിയായി മമ്മൂട്ടി പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.

കൊക്കകോളയോടും ബിഗ്ബോസിനോടും ഒക്കെ ചോദിച്ചാൽ മതി എത്ര കോടിയായിരുന്നു അവർ എനിക്ക് ഓഫർ ചെയ്തത് എന്ന്. ഞാൻ അങ്ങനെ ഒരു പൊട്ടൻ. അതൊക്കെ ഉപേക്ഷിച്ചു എന്നും രസകരമായ രീതിയിൽ മമ്മൂട്ടി പറയുന്നുണ്ട്. ജീവിതത്തിൽ പല കാര്യങ്ങളിലും ഒരു തിയറി കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി എന്നും അദ്ദേഹം അദ്ദേഹത്തിന്റെ ഐഡന്റിറ്റിയിൽ നിന്ന് മാത്രമേ പല കാര്യങ്ങളും ഏറ്റെടുക്കുവെന്നും ഒക്കെയാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. ബിഗ്ബോസ് പോലെയുള്ള പരിപാടിയിലേക്ക് ഒന്നും മമ്മൂക്ക വരില്ലാ എന്നും അദ്ദേഹം കുറച്ചു വ്യക്തിത്വമുള്ള മനുഷ്യനാണ് എന്നുമൊക്കെ ചിലർ കമന്റ് ചെയ്യുകയും ചെയ്യുന്നു.
Story Highlights: Mammootty talkes about Bigboss Crewe was approached to host the Bigg Boss reality show. Crores were offered.