ജഗതിയെ കണ്ടപ്പോൾ ഒരേപോലെ സന്തോഷവും സങ്കടവും തോന്നി,മമ്മൂട്ടി.

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടൻ ജഗതി ശ്രീകുമാർ മാത്രമാണ്.

സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തി ജഗതി ശ്രീകുമാർ. മലയാളികൾ ഇക്കാലമത്രയും കാത്തിരുന്ന ഒരു നിമിഷം തന്നെ ആയിരുന്നു അത്.മമ്മൂട്ടിയുടെ ഇടപെടൽ കൊണ്ടാണ് ചിത്രത്തിലേക്ക് എത്തുന്നത് എന്ന് വാർത്തകൾ വന്നിരുന്നു.

ഇപ്പോൾ ഭീഷ്മപർവം എന്ന പുതിയ സിനിമയുടെ പ്രോമോഷൻ എത്തിയപ്പോൾ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ ജഗതിയെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. ജഗതിയേ ആദ്യമായി കണ്ടപ്പോൾ എന്തായിരുന്നു തോന്നിയത് എന്ന് ചോദിച്ചപ്പോൾ തനിക്ക് ഒരേപോലെ സന്തോഷവും സങ്കടവും തോന്നി എന്നാണ് മമ്മൂട്ടി പറയുന്നത്. കാരണം അദ്ദേഹത്തിന് അഭിനയിക്കാൻ വലിയ ആഗ്രഹം ഉള്ള ഒരാളായിരുന്നു.

ജഗതിയെ എത്രമാത്രം മിസ് ചെയ്യുന്നുണ്ട് എന്ന് ചോദിച്ചപ്പോൾ അഭിനയിച്ചപ്പോഴും സീൻ ഒക്കെ എടുത്തപ്പോഴും തോന്നിയിരുന്നു എന്നും ആ രംഗങ്ങളെ പറ്റി ഒന്നും താൻ ഇപ്പോൾ തുറന്നു പറയുന്നില്ല എന്നും അത് സിനിമയുടെ മധുരത്തെ ബാധിക്കും എന്ന് ഒക്കെ ആയിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് വിഷമവും സന്തോഷവും തോന്നി. പുള്ളിക്ക് അഭിനയിക്കാൻ ഒരുപാട് ആഗ്രഹം ആണ്. എന്തേലും ചെയ്യണം എന്നൊക്കെ ആഗ്രഹമുണ്ട് പക്ഷെ അങ്ങനെ ഒരു അവസ്ഥയിലല്ല. എങ്ങനെയാ വേണ്ട ആളാണ് അദ്ദേഹമെന്ന് മമ്മൂട്ടി പറയുന്നുണ്ട്.

ഫെബ്രുവരി 25 മുതൽ ആയിരുന്നു ജഗതി ശ്രീകുമാർ സിബി ഐ ടീമിനൊപ്പം എത്തിയതെന്നും അറിയാൻ സാധിച്ചു. ശക്തമായ ഒരു കഥാപാത്രത്തെ തന്നെയായിരിക്കും ജഗതി അവതരിപ്പിക്കുന്നത് എന്നും എങ്ങനെയായിരിക്കും കഥാപാത്രമെന്നും ഒക്കെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നു. വിക്രം ഇല്ലാതെ സിബിഐ സീരിയസ് എങ്ങനെ മുന്നോട്ടു പോകും എന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അത്രത്തോളം ആരാധകരായിരുന്നു സിബിഐ സീരിസിലെ വിക്രം എന്ന സിബിഐ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നത്. ജഗദീഷും മുകേഷും മമ്മൂട്ടിയും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളും കഴിഞ്ഞദിവസം വൈറലായി മാറുന്നു.

Leave a Comment

Your email address will not be published.

Scroll to Top