അർദ്ധരാത്രി കാറിൽ നിന്ന് സംവിധായകനെ ഇറക്കി വിട്ട മമ്മൂട്ടി,മമ്മൂട്ടി ഇങ്ങനെ ഒരാൾ ആയിരുന്നോ..? |Mammootty who dropped the director from the car in the middle of the night, was Mammootty someone like this

അർദ്ധരാത്രി കാറിൽ നിന്ന് സംവിധായകനെ ഇറക്കി വിട്ട മമ്മൂട്ടി,മമ്മൂട്ടി ഇങ്ങനെ ഒരാൾ ആയിരുന്നോ..? |Mammootty who dropped the director from the car in the middle of the night, was Mammootty someone like this

നടൻ മമ്മൂട്ടി ഇല്ലാതെ മലയാളസിനിമ പൂർണ്ണമാവില്ല. അത്രത്തോളം സ്വീകാര്യതയാണ് മമ്മൂട്ടിക്ക് സിനിമയിൽ ഉള്ളത്. നിരവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ സ്വന്തമാക്കാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു പോസ്റ്റാണ് വൈറലാകുന്നത്. മമ്മൂട്ടിയുടെ തുടക്കകാലത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണിത്. ഒരു സംവിധായകൻ അടുത്തകാലത്ത് തുറന്നു പറഞ്ഞ മമ്മൂട്ടിയെ കുറിച്ചുള്ള ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഈ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുന്നത്. സിനിഫയൽ എന്ന സിനിമ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന വ്യക്തിയാണ് ഈ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിന് രൂക്ഷമായ വിമർശനവും ജിൽ ജോയ്ക്ക് ഏൽക്കേണ്ടതായി വന്നിട്ടുണ്ട്. ഈ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…

അർദ്ധരാത്രി കാറിൽ നിന്ന് സംവിധായകനെ ഇറക്കി വിട്ട മമ്മൂട്ടി!. വർഷങ്ങൾക് മുൻപ് ഒരു അർദ്ധരാത്രി.. മമ്മൂട്ടി നിർബന്ധിപ്പിച്ചു പോൾസൻ എന്ന സഹസംവിധായകനെ തന്റെ കാറിൽ കയറ്റുന്നു.. മമ്മൂട്ടി അന്ന് സിനിമയിൽ കാല് ഉറപ്പിച്ചു വരുന്നതേയുള്ളൂ. യാത്രയ്ക്കിടെ മമ്മൂട്ടി പോൾസനോട് പറഞ്ഞു. താൻ എനിക്ക് ഒരു 1.25 ലക്ഷം രൂപ തന്നാൽ, ഞാൻ തനിക് എന്റെ അടുത്ത 5 പടത്തിന്റെ ഡേറ്റ് തരാം..’എന്നോട് വേറെ ആരേലും വന്ന് ഡേറ്റ് ചോദിക്കുമ്പോൾ ഞാൻ പറയും പോൾസന്റെ കൈയ്യിൽ ആണ് എന്റെ ഡേറ്റ്, അയാളോട് സംസാരിച്ചു ഡേറ്റ് വാങ്ങിച്ചോ എന്ന്..'”അങ്ങനെ അവർ തന്റെ അടുത്ത് വന്നാൽ താൻ എന്റെ ഡേറ്റ് വലിയ പൈസയ്ക്ക് തിരിch കൊടുത്താൽ തനിക് നല്ല ലാഭം കിട്ടും “.മമ്മൂട്ടിയുടെ ഈ വാക്ക് കേട്ടപ്പോൾ പോൾസൻ തന്റെ വീടും പറമ്പും, ഭാര്യയുടെ സ്വർണവും എല്ലാം മനസ്സിൽ ഓർത്തു. പക്ഷെ മമ്മൂട്ടിയുടെ പടങ്ങൾ പൊട്ടിയാൽ പുള്ളിടെ ഡേറ്റ് വാങ്ങിക്കാൻ ആരും വന്നിലെങ്കിൽ തന്റെ കാര്യം ഗോവിന്ദ ആവുമെന്ന് പോൾസനു തോന്നി..

“രണ്ട് വശവും നോക്കണമല്ലോ മമ്മൂക്ക, പൈസ തന്നു ഡേറ്റ് വാങ്ങിച്ചിട്ടിട്ട്, ആ പടങ്ങൾ എല്ലാം പൊട്ടിയാൽ ഞാൻ പെരുവഴിയിൽ ആവില്ലേ…” പോൾസന്റെ ഈ മറുപടി കേട്ടതും മമ്മൂട്ടി കാർ നിർത്തി ഇറങ്ങടോ വെളിയിൽ എന്ന് പറഞ്ഞു..ആ പാവം രാത്രി കാറിൽ നിന്ന് ഇറങ്ങി, മമ്മൂട്ടി വേഗത്തിൽ കാർ ഓടിച്ചു പോയി..തന്റെ സെൽഫ് റെസ്‌പെക്ട് തകർന്ന ആ മനുഷ്യൻ ആ റോഡിൽ നിന്ന്..കുറച്ചു കഴിഞ്ഞപ്പോൾ മമ്മൂട്ടി തിരികെ വന്ന് കാറിൽ കേറാൻ പറഞ്ഞു.. താൻ പറയുമ്പോൾ കേറാനും ഇറങ്ങാനും ഞാൻ ആരാണെന്ന് പുള്ളിക്ക് ചോദിക്കണം എന്ന് മനസ്സിൽ ഉണ്ടായിരുന്നിരിക്കണം..
ആദ്യം ഇല്ല എന്ന് പറഞ്ഞെങ്കിലും മമ്മൂട്ടി പോൾസനെ കാറിൽ കയറ്റി, വീട്ടിൽ കൊണ്ട് പോയി ഭക്ഷണം കൊടുത്തു..അന്ന് 5 പടങ്ങളുടെ ഡേറ്റ് വാങ്ങിയിരുന്നു എങ്കിൽ പോൾസന് നല്ല പൈസ ഉണ്ടാക്കാമായിരുന്നു..
Story Highlights: Mammootty who dropped the director from the car in the middle of the night, was Mammootty someone like this