ഭീഷ്മയിലെ ആക്ഷൻ രങ്ങൾ മമ്മൂക്ക ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ ആയിരുന്നു,രംഗങ്ങൾ ഷൂട്ട് ചെയ്തത് വെറും 4 ദിവസം കൊണ്ട്’

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മപർവ്വം. മികച്ച പ്രതികരണങ്ങളോടെയാണ് തീയേറ്ററിൽ ചിത്രം വിജയം നേടിക്കൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയോടൊപ്പം ഒരു വൻ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ ഒരു തിരിച്ചുവരവാണ് ചിത്രമെന്നു എല്ലാവരും ഒരേ പോലെ പറഞ്ഞു. ഇപ്പോഴും ഹൗസ്ഫുൾ ആയാണ് ചിത്രം ഓടുന്നത്. ചിത്രം 10 കോടി ക്ലബിൽ എത്തുന്ന വാർത്ത കഴിഞ്ഞ ദിവസമായിരുന്നു അറിഞ്ഞത്. ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, പത്മരാജൻ, രതീഷ് ബിനു ജോസഫ് നന്ദകുമാർ ഹരീഷ് പേരടി അനസൂയ മാല പാർവതി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സംഭാഷണങ്ങളിലും എല്ലാം മമ്മൂട്ടി വലിയതോതിൽ തന്നെ മികവു കാട്ടിയിരുന്നു എന്ന് എല്ലാവരും ഒരേപോലെ പറഞ്ഞിരുന്നു, സംവിധാനമികവ് ആണെന്നും എല്ലാവരും പറഞ്ഞിരുന്നു .

പണംവാരിയ പടങ്ങളുടെ പട്ടികയെ ആദ്യത്തെ നാല് ദിവസം കൊണ്ട് തന്നെ തകർത്തു. മോഹൻലാലിൻറെ ലൂസിഫർ എന്ന ചിത്രത്തെ പോലും ഭീഷ്മപര്വ്വം മറികടന്നിരുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു. ഇപ്പോൾ ഭീഷ്മപർവ്വത്തിലെ ആക്ഷൻ രംഗങ്ങളെ പറ്റി ഓർക്കുകയാണ് സ്റ്റണ്ട് കൊറിയോഗ്രാഫർ ആയ സുപ്രിം സുന്ദർ. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് “മമ്മൂട്ടി ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ ഡ്യൂപ്പിനെ വെക്കാൻമമ്മൂട്ടി സമ്മതിച്ചില്ല എന്നാണ് പറയുന്നത്. എനിക്ക് വലിയൊരു ചലഞ്ച് ആയിരുന്നു, റഫറൻസ് കിട്ടുമോ എന്ന് ഞാൻ അമൽ സാറിനോട് ചോദിച്ചപ്പോൾ ഉണ്ടാകില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അങ്ങനെ ഡ്യൂപ്പിനെ വെച്ച് ഞാൻ തന്നെ കൊറിയോഗ്രാഫി ചെയ്തു നൽകാം എന്ന് പറയുകയും ചെയ്തു. കുറച്ചു എക്സ്പെൻസ് ആകുമെന്ന് പറഞ്ഞപ്പോൾ കുഴപ്പമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ദിവസം 15 ലക്ഷം രൂപയാണ് ഏകദേശം പോട്ടിയത്. അങ്ങനെ ഡ്യൂപ്പിനെ വെച്ച് മൂന്നുദിവസം ഷൂട്ട് ചെയ്തു മമ്മൂക്കയെ കാണിച്ചുകൊടുത്തു. അപ്പോഴാണ് മമ്മൂക്ക പറഞ്ഞത് വേണ്ട ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം എന്ന്. മമ്മൂക്കയെ വച്ച് ആക്ഷൻ ചെയ്യുമ്പോൾ വളരെ ശ്രദ്ധിച്ച് വേണമായിരുന്നു, റോബോട്ടിക്ക് ക്യാമറ ആയതുകൊണ്ട് മാർക്ക് ചെയ്തു വേണമായിരുന്നു രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഒറ്റദിവസംകൊണ്ട് രണ്ട് തവണ റിമൂവ് ചെയ്ത് നാലുതവണ അടിപൊളിയായി മാർക്ക് ചെയ്തു. അതുകൊണ്ട് എല്ലാവരും കയ്യടിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published.

Scroll to Top