റിലീസിലും വ്യത്യസ്തത പുലർത്തി, സേതുരാമയ്യർ, ബുദ്ധിരക്ഷസന്റെ വരവ് ഇങ്ങനെ..

പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ ദ ബ്രെയിൻ എന്ന ചിത്രം. നാലു തവണ സേതുരാമയ്യർ എത്തിയപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർ സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസന്റെ അഞ്ചാം വരവിന് വേണ്ടി കാത്തിരിക്കുകയാണ്. ഒരുപാട് കൗതുകമുണർത്തുന്ന കാര്യങ്ങൾ ഉണ്ട് ഇതിൽ.

ഒന്നാമത്തെ കാര്യം സാക്ഷാൽ ജഗതി ശ്രീകുമാർ തിരിച്ചുവരുന്നു എന്ന് തന്നെയാണ്. പ്രതീക്ഷിക്കാതെയാണ് ചിത്രത്തിൻറെ റിലീസ് തീയതി കഴിഞ്ഞ ദിവസം പുറത്തു വന്നത്. ചിത്രത്തിന്റെ സെൻസർ പൂർത്തിയാവുകയും ചെയ്തു. ചിത്രത്തിന് ക്ലീൻ യൂ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇതിന് പിറകെയാണ് സിബിഐ റിലീസ് തീയതി പുറത്തുവന്നിരിക്കുന്നത്.

ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്നത് പെരുന്നാൾ സ്പെഷ്യൽ ആയി ആയിരിക്കും. ചിത്രമെത്തുന്നത് ഞായറാഴ്ചയാണ്. തൊഴിലാളി ദിനത്തിൽ. ഇതും ചിത്രത്തിലെ ഒരു അപ്പൂർവ പ്രത്യേകതായായി ആളുകൾ കാണുന്നത്. അപൂർവങ്ങളിൽ അപൂർവമായി ആണ് ഞായറാഴ്ച സിനിമകൾ റിലീസ് ചെയ്തിട്ടുള്ളത്. ആരാധകരും സിനിമ പ്രേമികളും ആഘോഷത്തോടെ ആണ് റിലീസ് തീയതി സ്വീകരിക്കുന്നത്. ഇതിനു മുൻപ് മമ്മൂട്ടിയുടെ ചിത്രമായ മംഗ്ലീഷ് ഒരു ഞായറാഴ്ചയായിരുന്നു റിലീസ് ചെയ്തത്. കെ മധുവിന്റെ സംവിധാനത്തിലാണ് വീണ്ടും സീരിസ് എത്തുന്നത്.

വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കികാണുന്നത്. സിബിഐ സീരീസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ജാഗ്രത,സേതുരാമയ്യർ സിബിഐ,നേരറിയാൻ സിബിഐ, എന്നിങ്ങനെയുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. സേതുരാമയ്യർ ആയി മമ്മൂട്ടി എത്തുമ്പോൾ മറ്റ് ചിത്രങ്ങളിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇതിലുണ്ടാകുമെന്നാണു മനസ്സിലാക്കാൻ സാധിക്കുന്നത്.

അതോടൊപ്പം ജഗതിയുമായുള്ള കോമ്പിനേഷൻ രംഗങ്ങൾ എങ്ങനെയായിരിക്കും എന്ന് അറിയാൻ ആരാധകർക്ക് ആഗ്രഹമുണ്ട്. വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ എന്ന ഒരു മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ജഗതി ശ്രീകുമാർ. ശക്തമായ കഥാപാത്രമായി വിക്രത്തെ അവതരിപ്പിച്ചുകൊണ്ട് വീണ്ടും തിരിച്ചു വരികയാണ് അദ്ദേഹം. ആ ഒരു പ്രത്യേകതയും ആളുകൾ ചിത്രത്തിൽ കാണുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ഓരോരുത്തരും ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്.

Leave a Comment