വളരെ അതിശയത്തോടെ മമ്മൂട്ടിയുടെ അഭിനയത്തെ നോക്കികാണുന്നത്. ഇന്ദ്രൻസ് പറയുന്നു.!!

മലയാള സിനിമയിൽ മികച്ച കഴിവ് തെളിയിച്ചിട്ടുണ്ട് ഒരു നടനെയാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാര രംഗത്ത് നിന്നായിരുന്നു താരം അഭിനയരംഗത്തെത്തിയത്.

താരം 250 ചിത്രങ്ങളിലാണ് തന്റെ മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിയത്. നിരവധി ചിത്രങ്ങളിലും ഹാസ്യതാരമായി അഭിനയിച്ച അദ്ദേഹം കുറച്ചുകാലങ്ങളായി ആണ് അതിൽ നിന്നും മാറി കഥാപാത്ര റോളുകളിലേക്ക് മാറിയത്. കേരള സംസ്ഥാന അവാർഡ് പോലും കരസ്ഥമാക്കിയിരിക്കുകയാണ്.

അദ്ദേഹം എല്ലാ ചിത്രങ്ങളിലും തന്റെതായ ഒരു കയ്യൊപ്പ് പതിപ്പിക്കുവാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. 2019 വെയിൽമരങ്ങൾ എന്ന സിനിമയ്ക്ക് സൗദി നാഷണൽ ഫിലിം ഫെസ്റ്റിവൽ വെച്ചായിരുന്നു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ് എന്ന ചിത്രമായിരുന്നു അദ്ദേഹത്തിൻറെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവ് സൃഷ്ടിച്ചത്. 2004 ദിലീപ് നായകനായി എത്തിയ കഥാവശേഷൻ എന്ന ചിത്രത്തിലെ അഭിനയം കൊണ്ട് മികച്ച ഒരു സ്വഭാവം നടനെ കൂടി അദ്ദേഹത്തിലൂടെ നമുക്ക് ലഭിച്ചു.

2 തമിഴ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയെ പറ്റി അദ്ദേഹം പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. വളരെയധികം അതിശയത്തോടെ മമ്മൂട്ടിയുടെ അഭിനയത്തെ നോക്കികാണുന്നത് എന്നും ഒരുപാട് കാര്യങ്ങൾ ആണ് ഞാൻ പഠിച്ചത്. ഒരുപാട് അനുകരിക്കാനുള്ളതാണ് അദ്ദേഹത്തിൽ നിന്ന്.

ഒരു പ്രത്യേക രീതിയിൽ അദ്ദേഹത്തെ നോക്കിക്കാണാനാണ് ഇഷ്ടപ്പെടുന്നത്. ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് മമ്മൂക്കയിൽ നിന്ന്. തന്റെ ഊർജം എന്ന് പറയുന്നത് മമ്മൂക്കയെ പോലെയുള്ള ആളുകൾ ആണ് എന്ന് പറയുന്നുണ്ട്. നിമിഷനേരം കൊണ്ട് തന്നെ അദ്ദേഹത്തിൻറെ വാക്കുകൾ വൈറൽ ആയി മാറുകയായിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top