കോട്ടയം കുഞ്ഞച്ചൻ ആയി മമ്മൂട്ടി, ചായ കുടിച്ചു അരികിൽ ദുൽഖർ ചുവരിൽ ലാലേട്ടൻ..!ആഹാ അന്തസ് |Mammooty Dhulkhar salman and Mohanlal viral image

കോട്ടയം കുഞ്ഞച്ചൻ ആയി മമ്മൂട്ടി, ചായ കുടിച്ചു അരികിൽ ദുൽഖർ ചുവരിൽ ലാലേട്ടൻ..!ആഹാ അന്തസ് |Mammooty Dhulkhar salman and Mohanlal viral image

മമ്മൂട്ടിയും ദുൽഖർ സൽമാനും ഒരുമിച്ച് ഒരു സിനിമ അതാണ് മമ്മൂട്ടി ആരാധകരെല്ലാം വലിയ ആവേശത്തോടെ കാത്തിരിക്കുന്നത്. അത് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യം അല്ല എന്നും ഉടനെ തന്നെ അത് സാധ്യമാക്കാനുള്ള അവസരങ്ങൾ ഒക്കെ വരണം എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത് എന്നും ദുൽഖർ തന്നെ പറഞ്ഞിരുന്നു. എന്നാൽ മമ്മൂട്ടിയോടെ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ നല്ല അവസരങ്ങൾ വരട്ടെ എന്നും മറ്റും പറഞ്ഞത് മാറ്റുകയായിരുന്നു ചെയ്തത്. ഇരുവരും ഒരുമിച്ച് ഒരു സ്ക്രീനിൽ എത്താൻ മലയാളികൾ വളരെയധികം ആഗ്രഹിക്കുന്നുണ്ട് എന്നതാണ് സത്യം.

എന്നാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടാഗ് ചെയ്യപ്പെട്ട ഒരു ഫോട്ടോയാണ്. വളരെയധികം രസകരമായി എഡിറ്റ്‌ ചെയ്തിരിക്കുന്ന ഒരു ഫോട്ടോയാണിത്. ഇതിനോടകം ഈ ഫോട്ടോ ആളുകൾ എല്ലാം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആണ് ഈ ഫോട്ടോ ടാഗ് ചെയ്തിരിക്കുന്നത്. ആരാണ് ഈ ഫോട്ടോ ക്രിയേറ്റ് ചെയ്തത് എങ്കിലും എത്ര മനോഹരമായാണ് ഇത് ക്രിയേറ്റ് ചെയ്തിരിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും ദുൽഖർ സൽമാനെയും അതോടൊപ്പം തന്നെ മോഹൻലാലിന്റെ ആടുതോമ എന്ന ചിത്രത്തിലെ ഒരു പോസ്റ്ററും കാണാൻ സാധിക്കുന്നുണ്ട്. സുജിത്ത് സാജൻ എന്ന വ്യക്തിയാണ് ഈ ഒരു ഫോട്ടോ മമ്മൂട്ടിയുടെ അക്കൗണ്ടിലേക്ക് ടാഗ് ചെയ്തിരിക്കുന്നത്. വളരെ ക്രിയേറ്റീവ് ആയാണ് സുജിത്ത് ഈയൊരു ചിത്രം ടാഗ് ചെയ്തിരിക്കുന്നത്. അധികം ശ്രദ്ധിക്കപ്പെടാതെ പോയ അവിസ്മരണീയമായ ഒരു ചിത്രം തന്നെയാണിത്.

മലയാളികളിൽ ഭൂരിപക്ഷവും ആളുകൾ ആഗ്രഹിക്കുന്ന ഒരു ചിത്രം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിലെ ലുക്കിലാണ് മമ്മൂട്ടി ചിത്രങ്ങളിലൊക്കെ കാണുന്നത്. സലൂട്ട് എന്ന സിനിമയിലെ ലുക്കിൽ ചായ കുടിച്ചുകൊണ്ട് ദുൽഖർ സൽമാനും നിൽക്കുന്നു. ചായക്കടയുടെ പിറകിലെ ചുവരിൽ ആടുതോമ എന്ന് എഴുതിയിരിക്കുന്ന ഒരു പോസ്റ്ററും. മലയാളത്തിലെ മൂന്ന് പ്രതിഭകളും ഒരുമിച്ച് നിൽക്കുന്ന ഈ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർക്ക് ഒരു കൗതുകമുണർത്തിയിരിക്കുകയാണ്.
Story Highlights: Mammooty Dhulkhar salman and Mohanlal viral    image