Entertainment

റോഷാകിന്റ ലൊക്കേഷനിൽ ബിരിയാണി ഉണ്ടാക്കി മെഗാസ്റ്റാർ. ( വീഡിയോ )

റോഷാകിന്റ ലൊക്കേഷനിൽ ബിരിയാണി ഉണ്ടാക്കി മെഗാസ്റ്റാർ. ( വീഡിയോ )

നിരവധി ആരാധകരുള്ള ഒരു നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് എന്നും താല്പര്യം ഉള്ള കാര്യം തന്നെയാണ്. മമ്മൂട്ടിയുടെ ഒരു ലൊക്കേഷൻ വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ എല്ലാം വൈറലായി കൊണ്ടിരിക്കുന്നത്. റോഷാക്ക് ലൊക്കേഷനിൽ ബിരിയാണി വയ്ക്കുന്ന മമ്മൂക്കയാണ് കാണാൻ സാധിക്കുന്നത്. മമ്മൂക്ക ബിരിയാണി ഇളകിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. മെഗാസ്റ്റാർ എത്ര സിമ്പിളായി ആണ് ലൊക്കേഷൻ ബിരിയാണി ഉണ്ടാക്കാൻ സഹായിക്കുന്നത് എന്നാണ് കമന്റുകളിലൂടെ ആളുകൾ പറയുന്നത്. ഒരു കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചുകൊണ്ട് ലൊക്കേഷനിൽ ബിരിയാണി ഉണ്ടാക്കുന്ന മമ്മൂക്കയുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോയ്ക്ക് വലിയതോതിൽ ശ്രെദ്ധ ലഭിച്ചുകഴിഞ്ഞു. നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് മമ്മൂട്ടി എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അടുത്തകാലത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വിജയചിത്രങ്ങൾ തന്നെയായിരുന്നു. അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മ എന്ന ചിത്രത്തിനുശേഷം എസ് എൻ സ്വാമി കെ മധു കൂട്ടുകെട്ടിലിറങ്ങിയ ചിത്രമായിരുന്ന സിബിഐ ഫൈവ് എന്ന ആ ചിത്രവും വലിയതോതിൽ തന്നെ വിജയം നേടുകയായിരുന്നു ചെയ്തത്.

ഇപ്പോൾ അണിയറയിൽ നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് മമ്മൂക്ക എന്ന് പറയുന്നതാണ് സത്യം. ഇതിനിടയിൽ ആണ് ലൊക്കേഷനിൽ നിന്നുമുള്ള ഈ രസകരമായ വീഡിയോ എത്തിയിരിക്കുന്നത്.റോഷാക്ക് ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരുന്നു മെഗാസ്റ്റാർ ബിരിയാണി ഉണ്ടാക്കിയത്. മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ ഇറങ്ങാനിരിക്കുന്ന ബിലാലിനെ വേണ്ടിയാണ് ഇപ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന. അത്തോടൊപ്പം താരം അന്യഭാഷയിൽ ഏജന്റ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ തുടങ്ങുകയാണ് എന്ന് അറിയാൻ സാധിച്ചിരിക്കുന്നത്.

സി ബി ഐ ഫൈവ് എന്ന ചിത്രത്തിൽ അഭിനയിച്ച പഴയ സേതുരാമയ്യരെ നേരിൽ കണ്ടത് പോലെയാണ് തോന്നിയത് എന്നാണ് കൂടുതൽ ആളുകളും പറഞ്ഞത്. മമ്മൂട്ടി കുറച്ചുകൂടി ചെറുപ്പമായി തോന്നി എന്നായിരുന്നു സംവിധായകൻ മധു ഇതിനെ കുറിച്ച് പറഞ്ഞത്. മമ്മൂട്ടിയുടെ സ്ഥാനത്ത് മറ്റേതൊരു നടനായിരുന്നു എങ്കിലും ഈ ഒരു സിനിമ യാഥാർഥ്യമാവില്ല ആയിരുന്നു എന്നും അഞ്ചാം ഭാഗം എന്ന ഒരു കാര്യം ചിന്തിക്കാൻപോലും പറ്റില്ല ആയിരുന്നു എന്നാണ് സംവിധായകൻ പറഞ്ഞത്. ചിത്രത്തിന് ഒരു തുടർച്ച കൂടി ഉണ്ടാകും എന്ന നിലയിലാണ് ചിത്രം അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിനു വേണ്ടിയും ആരാധകർ കാത്തിരിക്കുകയും.

Most Popular

To Top