അങ്ങനെയല്ല ഇങ്ങനെയൊക്കെ എന്ന് പറഞ്ഞവൻ ചൂടാകും. സൗബിനെ കുറിച്ച് മമ്മൂട്ടി.

അങ്ങനെയല്ല ഇങ്ങനെയൊക്കെ എന്ന് പറഞ്ഞവൻ ചൂടാകും. സൗബിനെ കുറിച്ച് മമ്മൂട്ടി.

പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു നടനാണ് സൗബിൻ. വളരെ ചെറിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമാണ്. സഹസംവിധായകനായ കരിയർ ആരംഭിച്ച താരം ഇപ്പോൾ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. കോമഡി, സീരിയസ് കഥാപാത്രവും ഒരു പോലെ ആ കൈകളിൽ സുരക്ഷിതമാണ്. പറവ എന്ന ചിത്രത്തിലൂടെയാണ് സൗബിൻ എന്ന സംവിധായകൻ കൈയ്യടി നേടിയത്. നടൻ എന്ന നിലയിൽ പല ചിത്രങ്ങളിലൂടെ കൈയ്യടി നേടി കഴിഞ്ഞു..

മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ എന്ന ചിത്രത്തിൽ മികച്ചൊരു കഥാപാത്രത്തെ തന്നെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. ഭീഷ്മപർവ്വം പ്രമോഷൻ ഭാഗമായി മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പുതിയ സിനിമയെ പറ്റിയും നടൻ പറഞ്ഞിരുന്നു. മമ്മൂട്ടിയെ നടനാക്കി സംവിധാനം ചെയ്യുകയാണെങ്കിൽ താങ്കൾ ഒരു കോസ്റ്റാർ ആയിരിക്കില്ലല്ലോ.. അതുകൊണ്ടുതന്നെ കൂടെ അഭിനയിക്കുന്നത് ആയിരിക്കില്ലല്ലോ സംവിധാനം ചെയ്യുമ്പോൾ എന്ന സൗബിനോടുള്ള ചോദ്യത്തിന് മമ്മൂട്ടിയായിരുന്നു മറുപടി പറഞ്ഞത്.. അവൻ എനിക്ക് കാര്യങ്ങൾ പറഞ്ഞു തരികയും അല്ലെങ്കിൽ കൊള്ളില്ല എന്നൊക്കെ പറയുകയും ചെയ്യും.

ഇല്ലെടാ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സൗബിന്റെ സംവിധാനത്തിൽ ഒരു ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മെഗാസ്റ്റാർ എന്ന രീതിയിലായിരുന്നു സംസാരിച്ചിരുന്നത്. അങ്ങനെയല്ല ഇങ്ങനെയൊക്കെ എന്ന് പറഞ്ഞവൻ ചൂടാകുമായിരിക്കും. പറയാനൊക്കില്ല പിള്ളേരുടെ കാര്യം അല്ലേ എന്നും മമ്മൂട്ടി പറഞ്ഞു.. ഇയാളെ ഒന്ന് ശരിയാക്കണം എന്ന് പറഞ്ഞ് തന്നെ ഡയറക്ട് ചെയ്യാൻ അവൻ ഇരിക്കുകയാണെന്ന് മമ്മൂട്ടി പറയുന്നുണ്ട്.. ഇതിനു മറുപടി ഒന്നും പറയാതെ ചിരിക്കുകയായിരുന്നു സൗബിൻ ചെയ്തത്

Leave a Comment

Your email address will not be published.

Scroll to Top