77 പിറന്നാൾ ആശുപത്രിയിൽ വച്ചു ആഘോഷിച്ചു മാമുക്കോയ|Mamukoya celebrated his 77th birthday at the hospital|

77 പിറന്നാൾ ആശുപത്രിയിൽ വച്ചു ആഘോഷിച്ചു മാമുക്കോയ|Mamukoya celebrated his 77th birthday at the hospital|

കോഴിക്കോടൻ ശൈലിയിലുള്ള അതിമനോഹരമായ ഹാസ്യ രീതി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ കുതിരവട്ടം പപ്പുവിനെ ശേഷം സ്ഥാനം നേടിയ കലാകാരനാണ് മാമുക്കോയ. വലിയ സ്വീകാര്യത ആയിരുന്നു മാമുക്കോയക്ക് ലഭിച്ചിരുന്നത്. മലയാള സിനിമയിൽ തന്നെ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു നടനിലേക്ക് മാമുകോയ ഉയർന്നുവരാൻ ഒരുപാട് സമയം എടുത്തിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ ഇതാ അദ്ദേഹം 77 ജന്മദിനത്തിന് നിറവിലാണ് മാമുക്കോയ. മാമുക്കോയയുടെ ജന്മദിനാഘോഷങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയിൽ വച്ച് കേക്ക് മുറിച്ചാണ് ജന്മദിനം മനോഹരമാക്കുന്നത്.

ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എല്ലാംതന്നെ വൈറൽ ആയി മാറുന്നത്. നിരവധി ആളുകളാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു കൊണ്ടിരിക്കുന്നത്. പപ്പു അവതരിപ്പിച്ചതിൽ നിന്നും കുറച്ചുകൂടി വ്യത്യസ്തമായി മുസ്ലിം ശൈലിയിലുള്ള ഹാസ്യ രീതിയായിരുന്നു മാമുക്കോയ കൊണ്ടുവന്നത്. എപ്പോഴും മികച്ച കൗണ്ടറുകൾ അദ്ദേഹത്തെ വേറിട്ട് നിർത്തുകയായിരുന്നു ചെയ്തത്. നാടകരംഗത്ത് നിന്നുമാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. മുഹമ്മദ് എന്നാണ് യഥാർത്ഥ പേര്. കോഴിക്കോടൻ സംഭാഷണശൈലിയിലൂടെയാണ് മാമുക്കോയ ശ്രദ്ധിക്കപ്പെട്ടത് എന്ന് പറയേണ്ടിയിരിക്കുന്നു. പഠിക്കുന്നകാലത്തുതന്നെ നാടകത്തിൽ വലിയ താല്പര്യമുള്ള വ്യക്തിയായിരുന്നു മാമുക്കോയ.

അതിമനോഹരമായ ഒരുപാട് കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചതുകൊണ്ട് ജേഷ്ഠന്റെ സംരക്ഷണത്തിന് ആയിരുന്നു അദ്ദേഹം വളർന്നതും, പഠനകാലത്തുതന്നെ സ്കൂളിൽ നാടകം സംഘടിപ്പിക്കുകയും അതിൽ അഭിനയിക്കുകയും ഒക്കെ ചെയ്യുന്ന ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം. കല്ലായിയിൽ മരം മുറിക്കൽ ആയിരുന്നു അദ്ദേഹത്തിന്റെ ജോലി എന്ന് പറയുന്നത്. അടുത്ത സമയത്ത് ഒരു മഴവിൽ മനോരമയിലെ ഒരു പരിപാടിയിലെത്തിയ നിമിഷം അദ്ദേഹം തന്റെ ജീവിതത്തിലെ ബുദ്ധിമുട്ട് നിറഞ്ഞ ചില വഴികളെക്കുറിച്ച് ഒക്കെ പറഞ്ഞിട്ടുണ്ടായിരുന്നു.

എനിക്ക് ക്യാൻസർ രോഗം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അത് പൂർണ്ണമായും മാറിയെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. കുരുതി എന്ന ചിത്രത്തിൽ പൃഥ്വിരാജിനോടൊപ്പം മാമുക്കോയയുടെ പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയായിരുന്നു. നിരവധി ആരാധകരായിരുന്നു ഇന്നും മാമുക്കോയക്ക് ഉള്ളത്. ഇപ്പോൾ അദ്ദേഹത്തിന്റെ എഴുപത്തി ഏഴാം പിറന്നാൾ ആഘോഷിക്കുന്ന നിമിഷം ആശുപത്രിയിൽ കേക്ക് മുറിച്ചാണ് പിറന്നാൾ മനോഹരമാക്കി ഇരിക്കുന്നത്.
Story Highlights:Mamukoya celebrated his 77th birthday at the hospital