അന്ധവിശ്വാസങ്ങളെ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ അകമ്പടിയോടെ വെള്ള പൂശുകയും പ്രമോട്ട് ചെയ്യുകയും ചെയ്ത ഒരു മലയാള സിനിമ അതാണ് മണിച്ചിത്രത്താഴ്,കുറുപ്പ് ശ്രദ്ധ നേടുന്നു |Manichithrathazh movie review viral note

അന്ധവിശ്വാസങ്ങളെ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ അകമ്പടിയോടെ വെള്ള പൂശുകയും പ്രമോട്ട് ചെയ്യുകയും ചെയ്ത ഒരു മലയാള സിനിമ അതാണ് മണിച്ചിത്രത്താഴ്,കുറുപ്പ് ശ്രദ്ധ നേടുന്നു |Manichithrathazh movie review viral note

മലയാളികളുടെ എവർഗ്രീൻ ചിത്രമാണ് മണിച്ചിത്രത്താഴ്. ഒരിക്കലും മറക്കാൻ സാധിക്കാത്ത മലയാളികളുടെ പ്രിയപ്പെട്ട ചിത്രം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. എന്നാൽ അന്ധവിശ്വാസത്തിന് അല്ലേ ഈ ചിത്രം തിരികൊളുത്തിയത് എന്ന തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രം പൊതുജനങ്ങൾക്ക് നൽകുന്ന മെസ്സേജ് എന്ന് പറയുന്നത് മോശം തരത്തിലുള്ള ഒരു മെസ്സേജ് അല്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്. അത്തരം ഒരു ചിത്രമാണ് അവിടെ അത്രത്തോളം വിജയിക്കപ്പെട്ടത്. അതിനു പിന്നിലുള്ള കാരണം എന്താണ് എന്നാണ് ചിലരുടെ ചോദ്യം. അത്തരത്തിലുള്ള ഒരു ചിത്രം വിജയിപ്പിക്കപ്പെടണമെങ്കിൽ ഈ സമൂഹത്തിലുള്ള ആളുകളുടെ ചിന്താഗതിയും അത്തരത്തിൽ ആയതുകൊണ്ടല്ലേ എന്നും ചിലർ ചോദിക്കുന്നു. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് സിനിഫയൽ എന്ന സിനിമഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഉണ്ണി കൃഷ്ണൻ എന്ന ഒരു വ്യക്തിയാണ് ഈ കുറിപ്പ് പങ്കു വച്ചിരിക്കുന്നത് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

മാടമ്പള്ളിയിലെ പെൺകുട്ടിയുടെ ഭ്രാന്ത് മാറ്റാൻ വിളിച്ചു വരുത്തിയ ഒരു മന്ത്രവാദി തിരുമേനി. ഇയാളെ ലോകപ്രശസ്ത മനഃശാസ്ത്രജ്ഞൻ ബ്രാഡ്ലി, parapsychology യിൽ ഒരു പ്രബന്ധം അവതരിപ്പിക്കാൻ അമേരിക്കയിലേക്ക് ക്ഷണിച്ചു വരുത്തിയത്രേ. അവിടെ വെച്ചാണ് ആധുനിക മനഃശാസ്ത്രത്തിൽ ലോകപ്രസിദ്ധി നേടിയ രണ്ട് പ്രബന്ധങ്ങൾ രചിച്ച,അരക്കിറുക്കൻ സണ്ണിയെ അയാൾ കണ്ടുമുട്ടിയത്. മാടമ്പള്ളിയിലെ നകുലന്റെ ഭാര്യയുടെ ഭ്രാന്ത്‌ മാറ്റാൻ, ഒരു മനഃശാസ്ത്രജ്ഞനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ (ഇപ്പോൾ അയാൾക്ക്‌ വട്ടില്ലേ) പോലെ സഞ്ചരിക്കാൻ റെഡി ആവുകയാണ് സണ്ണി. അതിന് അയാൾക്ക്‌ മന്ത്രവാദിയുടെ ഉപകരണങ്ങൾ വേണം. മന്ത്രവാദി ഒരുക്കുന്ന പശ്ചാത്തലം വേണം. മന്ത്രവാദിയും മന്ത്രവാദവും വേണം. ലോകപ്രശസ്ത ആധുനിക മനഃശാസ്ത്രജ്ഞൻ സണ്ണിക്ക് ഇതൊന്നും പോരാഞ്ഞിട്ട്, ആ മന്ത്രവാദിയുടെ പ്രാർത്ഥനയും അനുഗ്രഹവും വേണം. തന്റെ ആധുനിക ചികിത്സ നടത്താൻ ഇതിനെയൊക്കെ ആശ്രയിക്കുന്ന സണ്ണിയല്ലേ ആ സിനിമയിലെ ഒന്നാം നമ്പർ അന്ധ വിശ്വാസി. ഇയാൾക്ക് താൻ ഒരു ലോകപ്രശസ്ത ആധുനിക സൈക്ക്യാട്രിസ്റ്റ് ആണെന്ന് വീമ്പ് കാണിക്കാൻ എന്ത് യോഗ്യതയാണുള്ളത്?

അന്ധവിശ്വാസങ്ങളെ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ അകമ്പടിയോടെ വെള്ള പൂശുകയും പ്രമോട്ട് ചെയ്യുകയും ചെയ്ത ഒരു മലയാള സിനിമ വേറെ കാണില്ല. അത്രക്ക് പൊരുത്തക്കേടുകൾ നിറച്ചു വെച്ച ഒരു തിരക്കഥയിൽ ഒരുങ്ങിയ ആ സിനിമ വമ്പൻ ഹിറ്റ്‌ ആയി മാറി. പല ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. അവാർഡുകൾ വാങ്ങിക്കൂട്ടി. എന്ത് പ്രബുദ്ധതയും പുരോഗമനവും പുറമേക്ക് കാണിച്ചാലും, മലയാളിയും മലയാള സിനിമയും അന്ധവിശ്വാസങ്ങളുടെ തണലിൽ മയങ്ങുന്നവരാണ് എന്നതിന്റെ തെളിവാണ് ഈ അബദ്ധജടിലവും, തെറ്റായ സന്ദേശം നൽകുന്നതുമായ ഈ പിന്തിരിപ്പൻ സിനിമ ഇവിടെ ആഘോഷിക്കപ്പെട്ടത്.Story Highlights: Manichithrathazh movie review viral note