Entertainment

റോബിൻ ബിഗ്‌ബോസിലേക്ക് തിരികെ എത്തണം എന്ന് മണിക്കുട്ടൻ. റോബിന് പിന്തുണ അറിയിച്ചു മണിക്കുട്ടൻ രംഗത്ത്.

റോബിൻ ബിഗ്‌ബോസിലേക്ക് തിരികെ എത്തണം എന്ന് മണിക്കുട്ടൻ. റോബിന് പിന്തുണ അറിയിച്ചു മണിക്കുട്ടൻ രംഗത്ത്.

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. എന്നാൽ റോബിൻ പരിപാടിയിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു.
പരിപാടിയിൽ തന്നെയുള്ള ഒരു സഹ മത്സരാർത്ഥിയെ മർദിച്ചു എന്ന കുറ്റത്തിനാണ് റോബിൻ പുറത്തായത്. ഇത് ആരാധകർക്കിടയിൽ ഉണ്ടാക്കിയത് വലിയ വേദനയായിരുന്നു. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് റോബിനെ കുറിച്ച് മണിക്കുട്ടൻ പറയുന്ന വാക്കുകളാണ്. ബിഗ് ബോസ് സീസൺ 3 യിൽ മണിക്കുട്ടൻ പരിപാടിയിൽ നിന്നും കുറച്ചുനാൾ മാറി നിന്നിരുന്നു. മണിക്കുട്ടൻ വീട്ടിൽനിന്ന് മാറിയതിനു ശേഷമാണ് മണിക്കുട്ടൻ വീണ്ടും പരിപാടിയിലേക്ക് വന്നത്.

പരിപാടിയിൽ നിന്നും വിട്ടുനിന്ന സമയത്ത് മണിക്കുട്ടൻ പറയുന്ന ഒരു കാര്യമുണ്ടായിരുന്നു ദുഃഖവെള്ളി കഴിഞ്ഞു എന്താണെങ്കിലും ഈസ്റ്റർ വരാതിരിക്കില്ല എന്ന്. മണിക്കുട്ടൻ ഷോയിൽ നിന്നും പോകുന്ന സമയത്ത് എല്ലാവരും പറഞ്ഞ ഒരു കാര്യമുണ്ട്, മണിക്കുട്ടൻ തിരികെ വരണമെന്ന്. അങ്ങനെ നീണ്ടുനിന്ന പ്രേക്ഷകരുടെ അഭ്യർത്ഥന കൂടി മാനിച്ചുകൊണ്ട് ആയിരുന്നു മണിക്കുട്ടൻ തിരികെ വന്നിരുന്നത്. എന്നാൽ ഈ കാര്യം തന്നെ എന്തുകൊണ്ടാണ് റോബിന്റെ കാര്യത്തിൽ ഏഷ്യാനെറ്റ് ചെയ്യാത്തതെന്നാണ് കൂടുതൽ ആളുകൾ ചോദിക്കുന്നത്. അതുപോലെതന്നെ റോബിനെയും തിരികെ കൊണ്ടുവന്നു കൂടെ എന്നും ഏഷ്യാനെറ്റിനോട് ആരാധകർ ചോദിക്കുന്നു.

ഇതിനെ താഴെയായിരുന്നു മണിക്കുട്ടൻ ഒരു കമന്റ് ചെയ്തത്. ഈ കമന്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. റോബിൻ ഒരു ശക്തനായ മത്സരാർത്ഥിയാണ്. റോബിൻ പരിപാടിയിലേക്ക് തിരികെ വരണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട് എന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു. റോബിൻ വീട്ടിൽ എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. എയർപോർട്ടിൽ റോബിനെ കാണാനെത്തിയ ജനങ്ങളെ കണ്ടുകൊണ്ട് റോബിൻ തന്നെ അത്ഭുതപ്പെട്ടുപോയി എന്നും അറിയുന്നു. ഇത്രത്തോളം ആളുകളുടെ സ്നേഹം തനിക്ക് ലഭിച്ചിരുന്നു എന്ന് താൻ അറിഞ്ഞിരുന്നില്ല എന്നായിരുന്നു റോബിൻ പറഞ്ഞത്.

തനിക്ക് ഇത് വല്ലാത്ത സന്തോഷം നൽകുന്നുണ്ട് എന്നും റോബിൻ വ്യക്തമാക്കിയിരുന്നു. റോബിന്റെ വാക്കുകൾ വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടിയത്. ഏതൊരു വ്യക്തിയും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇതുതന്നെ ആയിരിക്കുമല്ലോ അങ്ങനെ നോക്കുമ്പോൾ തീർച്ചയായും ഭാഗ്യവാനാണെന്ന് റോബിൻ കൂട്ടിച്ചേർത്തിരുന്നു. തനിക്ക് വേണ്ടത് ആരാധകരുടെ മനസ്സിലെ സ്ഥാനം ആണെന്നാണ് റോബിൻ പറയുന്നത്.

Most Popular

To Top