തനിക്ക് ഭക്ഷണം കഴിക്കാതെ ഇരിക്കാൻ കഴിയില്ല എന്നെനിക്കറിയാം. കൊച്ചിൻ ഹനീഫയുടെ ഓർമ്മകളിൽ മണിയൻപിള്ള രാജു | Maniyanpilla Raju in the memory of Cochin Haneefa

തനിക്ക് ഭക്ഷണം കഴിക്കാതെ ഇരിക്കാൻ കഴിയില്ല എന്നെനിക്കറിയാം. കൊച്ചിൻ ഹനീഫയുടെ ഓർമ്മകളിൽ മണിയൻപിള്ള രാജു

മലയാളികളുടെ മനസിൽ ഇന്നും ജീവിക്കുന്ന ന ഒരു നടനാണ് കൊച്ചിൻ ഹനീഫ. നിരവധി ആരാധകരാണ് അദ്ദേഹത്തിന് ഇന്നുമുള്ളത്. അദ്ദേഹം മരിച്ച് വർഷങ്ങൾ ഏറെ ആയെങ്കിലും മലയാളികൾക്ക് അദ്ദേഹത്തിന്റെ നഷ്ടം പോലും അംഗീകരിക്കാൻ സാധിച്ചിട്ടില്ല. അത്രത്തോളം ആരാധകരെ കുടുകുടാ ചിരിപ്പിച്ച് ചിന്തിപ്പിച്ച ഒട്ടേറെ വേഷങ്ങളിലൂടെ ഇന്നും അദ്ദേഹം മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറചിരിയോടെ നിൽക്കുന്നു. ഇപ്പോൾ കോച്ചിങ് ഹനീഫയുടെ അടുത്ത സുഹൃത്തായിരുന്ന മണിയൻപിള്ള രാജു. അദ്ദേഹത്തെ പറ്റിയുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു കൊച്ചിൻ ഹനീഫയുടെ വിയോഗം മറ്റ് പലരെയും പോലെ തന്നെയും ആഘാതത്തിൽ ആഴ്ത്തിയിയിരുന്നു എന്നാണ് മണിയൻപിള്ള രാജു പറയുന്നത്.

സിനിമയിൽ ചാൻസ് അന്വേഷിച്ച് നടക്കുന്ന കാലം മുതൽ തന്നെ അദ്ദേഹവുമായി വലിയൊരു ആത്മബന്ധം ഉണ്ടായിരുന്നു. സിനിമയിൽ തുടക്കകാലത്ത് ഭക്ഷണം കഴിക്കാൻ ഒക്കെ കുറേ ബുദ്ധിമുട്ടുണ്ട്. ഒരിക്കൽ ഭക്ഷണം കഴിക്കാൻ കയ്യിൽ പൈസ ഇല്ലാതെ വന്നതോടെ കൊച്ചിൻ ഹനീഫയൊടെ കടം ചോദിച്ചു. ചോദിച്ച ഉടനെ അദ്ദേഹം പൈസ എടുത്തു കൊടുത്തു ഇന്നലത്തെ ദിവസം കൊച്ചിനെ ഭക്ഷണം കഴിക്കാൻ പുറത്ത് പോകാതെ വന്നതോടെ താൻ അതിന്റെ കാരണം തിരക്കി. അദ്ദേഹം അന്നത്തെ ദിവസം ഭക്ഷണം കഴിക്കാൻ വച്ചിരുന്ന പണം ആയിരുന്നു എനിക്ക് ഭക്ഷണം കഴിക്കാൻ തന്നത് എന്ന് അപ്പോഴായിരുന്നു മനസ്സിലായത്. ഞാൻ വേണെങ്കിൽ ഒന്ന് രണ്ട് ദിവസം ഒക്കെ ഭക്ഷണം കഴിക്കാതെ പിടിച്ചുനിൽക്കും.

എന്നാൽ തനിക്ക് ഭക്ഷണം കഴിക്കാതെ ഇരിക്കാൻ കഴിയില്ല എന്നെനിക്കറിയാം അതുകൊണ്ട് കുഴപ്പമില്ല എന്ന് തന്നോട് പറഞ്ഞതായി മണിയൻപിള്ള രാജു ഓർക്കുന്നുണ്ട്. വലിയ രീതിയിലുള്ള സൗഹൃദമായിരുന്നു കൊച്ചിൻ ഹനീഫയും മണിയൻപിള്ള രാജുവും തമ്മിൽ ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ചുള്ള സൗഹൃദത്തിന് ഏറ്റവും വലിയ അടയാളമായിരുന്നു കൊച്ചിൻ ഹനീഫയുടെ മരണ ദിവസം പൊട്ടിക്കരഞ്ഞ മണിയൻപിള്ള രാജുവിന്റെ ചിത്രം ഇന്നും സോഷ്യൽ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. മമ്മൂട്ടിയുടെ തോളിൽ കെട്ടിപ്പിടിച്ച് ആണ് കൊച്ചിൻ ഹനീഫയുടെ വിയോഗ വാർത്ത ഉൾക്കൊള്ളാൻ സാധിക്കാതെ മണിയൻപിള്ള രാജു കരഞ്ഞത്.

അത്രത്തോളം ഇരുവരും തമ്മിലുള്ള സൗഹൃദം ആഴത്തിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ലോകത്തിൽ നിന്നുള്ള യാത്രയെ കുറിച്ച് ഇന്നും മണിയൻപിള്ള രാജുവിനെ ചിന്തിക്കാൻ പോലും സാധിക്കുന്നില്ല.
Story Highlights: Maniyan Pillai Raju in the memory of Cochin Haneefa