സംഘടനയുടെ പേര് അച്ഛനെന്നല്ല അമ്മയെന്നാണ് അവിടെ തന്നെ നമ്മൾ പെണ്ണുങ്ങളുടെ ഭാഗത്താണ്. മണിയാപിള്ള രാജു.!!

മലയാളസിനിമയിൽ സ്ത്രീകൾക്ക് ആവശ്യമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന് ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ നടൻ മണിയൻ പിള്ള രാജു.

പേപ്പർ സ്റ്റോപ്പ് മലയാളത്തിൽ നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം മനസ്സുതുറന്നത്. അമ്മ സംഘടനയെക്കുറിച്ചും അതിൽ സ്ത്രീകളുടെ പ്രാതിനിധ്യത്തെ കുറിച്ചുമാണ് താരം സംസാരിക്കുന്നത്. വിജയ് ബാബുവിനെതിര ലൈംഗിക പീഡന പരാതി അടക്കം പുറത്തു വന്നിട്ടുള്ള സാഹചര്യത്തിൽ എന്താണ് പ്രതികരണമെന്ന അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു താരം വ്യക്തമായ മറുപടി നൽകിയത്. “അതിനൊക്കെ ഞാൻ പ്രതികരിച്ചിട്ടുണ്ട്.

അമ്മ എക്സിക്യൂട്ടീവ് മീറ്റിംഗിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അത് പബ്ലിക് ആയി പറയേണ്ട കാര്യമൊന്നുമില്ല. സ്ത്രീകൾക്ക് ആവശ്യമുള്ള സ്പേസ് ലഭിക്കുന്നില്ലെന്ന് പരാതികളാണ് ഉയരുന്നത്. ചുമ്മാതാണ് നമ്മുടെ സംഘടനയുടെ പേര് അച്ഛനെന്നല്ല അമ്മ എന്നാണ്. അവിടെ തന്നെ നമ്മൾ പെണ്ണുങ്ങളുടെ ഭാഗത്താണ്. അമ്മയിലെ അംഗങ്ങളെ എടുത്തു കഴിഞ്ഞാൽ അധികം പേരും സ്ത്രീകളാണ്. മാസം 5000 രൂപ വെച്ച് 180 പേര് കൈനീട്ടം വാങ്ങിക്കുന്നതിന്റെ 85 ശതമാനവും പെണ്ണുങ്ങളാണ്.

പിന്നെ എന്തോന്നാണ് നമ്മുടെ സിനിമകളിൽ സ്റ്റണ്ട് നടക്കുന്നതിൽ ആണോ.? ഇന്ന് സൊസൈറ്റിയിൽ ഡോക്ടറും എഞ്ചിനീയറും ഓട്ടോ ഡ്രൈവർമാരും വരെ എല്ലാ മേഖലകളിലും സ്ത്രീകൾ ഉണ്ടല്ലോ. അതിനു മനസ്സുള്ള ബോൾഡ് പെണ്ണുങ്ങൾ വേണം. അല്ലാതെ അമ്മയുടെ സാരി തുമ്പിൽ തൂങ്ങി നിന്നിട്ട് കാര്യമില്ല. പണ്ടൊക്കെ ആകെ ഒന്നോ രണ്ടോ പ്രൊഡ്യൂസേഴ്സയുള്ളൂ. അപ്പോൾ ചിലപ്പോൾ ഈ പ്രൊഡ്യൂസറിന് വഴങ്ങേണ്ടി വരും. കാരണം വേറെ വഴിയില്ല.

ഇപ്പോൾ ഒരു വർഷം 150 പടം ഒക്കെയാണ് വരുന്നത്. വരുന്ന പടം വേണ്ടെന്നു വെക്കുകയാണ് ആർട്ടിസ്റ്റുകൾ ചെയ്യുക. അവരോട് മോശമായി പെരുമാറിയാൽ അത് പ്രശ്നമാണ്. സ്ത്രീകൾക്കെതിരായ മോശം പെരുമാറ്റം ഇപ്പോൾ നടക്കുന്നില്ല. എന്നാലും പണ്ടത്തെതുമായി താരതമ്യപ്പെടുത്തുമ്പോൾ 98 ശതമാനം പെർഫെക്റ്റ്. ഇങ്ങനെയായിരുന്നു മണിയൻപിള്ള രാജുവിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം. പ്രതികരണങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top