മഞ്ജിമ മോഹൻ വിവാഹിത ആകുന്നു..! വരൻ ഈ പ്രമുഖ നടൻ.

ഒരുകാലത്ത് സിനിമയിലെ ബാലതാരമായി തിളങ്ങിയ നടിയായിരുന്നു മഞ്ജു മോഹൻ. ഒരുപിടി മനോഹരമായ ചിത്രങ്ങളിൽ ബാലതാരമായി വലിയൊരു ഓളം തന്നെ മഞ്ജിമ ഉണ്ടാക്കിയിരുന്നു.

മധുരനൊമ്പരക്കാറ്റ് എന്ന മഞ്ജിമ അഭിനയിച്ച ചിത്രത്തിൽ ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം പോലും താരം നേടിയെടുത്തു ചെറിയ പ്രായത്തിൽ തന്നെ. പിന്നീട് സിനിമാ രംഗത്തു നിന്നും വലിയൊരു ഇടവേളയാണ് എടുത്തത് മഞ്ജിമ വിദ്യാഭ്യാസ കാര്യങ്ങൾക്കായി മാറി നിൽക്കുകയായിരുന്നു. പഠനം എല്ലാം കഴിഞ്ഞ് 2015 നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തി.

സിനിമാരംഗത്ത് സജീവമായ പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹൻറെയും കലാമണ്ഡലം ഗിരിജയുടെയും മകളായിരുന്നു താരം. തിരുവനന്തപുരം നിർമൽ ഭവൻ ഹയർ സെക്കൻഡറി സ്കൂൾ നന്നായിരുന്നു താരം പ്ലസ് ടു കഴിഞ്ഞത്..പിന്നീട് ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിൽ നിന്ന് കണക്കിൽ ബിരുദമെടുത്തു.മലയാളത്തിൽ താരത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല എന്ന് പറയുന്നതായിരിക്കും സത്യം. പിന്നീട് തമിഴിൽ ആയിരുന്നു താരം കൂടുതലായും ശ്രദ്ധ നേടിയിരുന്നത്.

മഞ്ജിമയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചൂടി പിടിച്ചു കൊണ്ടിരിക്കുന്നത്..രണ്ടു വർഷത്തെ പ്രണയത്തിന് ശേഷമാണ് താരം വിവാഹ ചെയ്യുന്നത്. ദേവരാട്ടം എന്ന ചിത്രത്തിൽ താരത്തിന്റെ നായകനായ ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ വരൻ എന്നാണ് ഇപ്പോൾ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഇപ്പോൾ ചെന്നൈയിൽ താമസിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ദേവരാട്ടം എന്ന ചിത്രത്തിലെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്.. ആ പരിചയം സൗഹൃദത്തിലേക്ക് അതിനുശേഷം പ്രണയത്തിലേക്ക് വഴി വെയ്ക്കുകയായിരുന്നു എന്നുമൊക്കെയാണ് അറിയാൻ സാധിക്കുന്നത്. ഈ വർഷം അവസാനം ഇരുവരും ഒരു സന്തോഷവാർത്തയ്ക്കു കാത്തിരിക്കുകയാണെന്നും വാർത്തകൾ വരുന്നുണ്ടായിരുന്നു.. ഔദ്യോഗികമായി ഇതുവരെ വിവാഹം പ്രഖ്യാപിച്ചിട്ടില്ല അത് ഉടനെ തന്നെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Comment