ഒരു നടൻ തടി വയ്ക്കുകയാണെങ്കിൽ പ്രശ്നമില്ല. നടി ആണെങ്കിൽ സമൂഹത്തിന് ഒരുപാട് ചോദ്യങ്ങൾ ഉണ്ടാവും. മഞ്ജിമ മോഹൻ.

ബാലതാരമായി വന്ന് മലയാളസിനിമയിൽ തൻറെതായ നായികാ സ്ഥാനമുറപ്പിച്ച നടിയായിരുന്നു മഞ്ജിമ മോഹൻ.

താരം ബാലതാരമായി അഭിനയിച്ച മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. ചിത്രത്തിന് വലിയ സ്വീകാര്യതയും താരത്തിന് ലഭിച്ചിരുന്നു. പിന്നീട് നിവിൻ പോളി നായകനായി എത്തിയ വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയായിരുന്നു താരം നായികയായി അരങ്ങേറ്റം കുറിച്ചിരുന്നത്. ഇപ്പോൾ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്ന ചില വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഒരു നടൻ തടി വയ്ക്കുകയാണെങ്കിൽ പ്രശ്നമില്ല. നടി ആണെങ്കിൽ സമൂഹത്തിന് ഒരുപാട് ചോദ്യങ്ങൾ ഉണ്ടാവും. ആളുകളുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് എനിക്ക് മാറാൻ പറ്റില്ല. എല്ലാ മനുഷ്യരിലും രക്തവും ഹോർമോണും ഒക്കെയുണ്ട്. അത്‌ മാറിക്കൊണ്ടേയിരിക്കും. എപ്പോഴും ഒരേ പോലെ തന്നെ ഇരിക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ല എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നായിരുന്നു വൈറൽ ആയി മാറിയത്. അടുത്ത കാലത്തായിരുന്നു താരം അല്പം തടി വയ്ക്കുകയും അതിൻറെ പേരിൽ പലതരത്തിലുള്ള വിമർശനങ്ങൾ നേരിടുകയും ഒക്കെ ചെയ്തിരുന്നത്.

അതിനെപ്പറ്റി ആയിരുന്നു താരം സംസാരിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. മഞ്ജിമ വിവാഹിതയാവാൻ പോവുകയാണെന്നും ഇപ്പോൾ ഒരു ലിവിങ് റിലേഷൻഷിപ്പിൽ ആണ് എന്നും ഒക്കെ വാർത്തകൾ വന്നിരുന്നു. മാർച്ചിൽ തന്നെ താരം വിവാഹിതയാകും എന്ന രീതിയിൽ വാർത്തകൾ വരുകയും ചെയ്തിരുന്നു.

മാർച്ചിൽ തന്നെ താരം വിവാഹിതയാകും എന്ന രീതിയിലുള്ള വാർത്തകളായിരുന്നു ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിനെപ്പറ്റി ഇതുവരെ സ്ഥീതികാരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഒരു നടനുമായി ആയിരിക്കും താരത്തിന്റെ വിവാഹം എന്ന രീതിയിലും വാർത്തകൾ വന്നിരുന്നു. ഇരുവരും ഇപ്പോൾ ചെന്നൈയിലെ ഫ്ലാറ്റിൽ ഒരുമിച്ചാണ് താമസം എന്നും ഉണ്ടായിരുന്നു.