വിവാഹവാർത്ത കേട്ട് അച്ഛൻ വിളിച്ചു ചോദിച്ചു കെട്ടാൻ പോകുന്നതൊക്കെ കേട്ടല്ലോ കൺഗ്രാജുലേഷൻസ് എന്ന്. മഞ്ജിമ മോഹൻ |Manjima Mohan talkes about her love

വിവാഹവാർത്ത കേട്ട് അച്ഛൻ വിളിച്ചു ചോദിച്ചു കെട്ടാൻ പോകുന്നതൊക്കെ കേട്ടല്ലോ കൺഗ്രാജുലേഷൻസ് എന്ന്. മഞ്ജിമ മോഹൻ |Manjima Mohan talkes about her love

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നടി മഞ്ജിമ മോഹൻ കഴിഞ്ഞദിവസം ആയിരുന്നു വിവാഹിതയായിരുന്നത്. ഈ വാർത്ത വലിയ സന്തോഷത്തോടെയായിരുന്നു പ്രേക്ഷകരെല്ലാം ഏറ്റെടുത്തിരുന്നത്. നാളുകൾ നീണ്ടുനിന്ന പ്രണയത്തിനു ശേഷം ആയിരുന്നു ഇരുവരും വിവാഹിതരായതെന്ന വാർത്തയും പുറത്തു വന്നിരുന്നത്. ഇപ്പോൾ മഞ്ജിമ പറയുന്ന ചില കാര്യങ്ങളൊക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വലിയതോതിൽ ബോഡി ഷേമിങ്ങും മറ്റും ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് മഞ്ജിമ മോഹൻ.

തമിഴ് നടൻ ഗൗതം കാർത്തിക്കുമായുള്ള പ്രണയമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹത്തിൽ കലാശിച്ചത്. മുൻപൊരിക്കൽ വിവാഹവാർത്ത കേട്ട് അച്ഛൻ വിളിച്ചു ചോദിച്ചു കെട്ടാൻ പോകുന്നതൊക്കെ കേട്ടല്ലോ കൺഗ്രാജുലേഷൻസ് എന്ന്. ആരോടും ഒന്നും പറഞ്ഞില്ല എല്ലാം പറയേണ്ട സമയത്ത് പറയാം എന്ന് കരുതി. പ്രണയം ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ ഒന്നായിരിക്കണം. അത് വെളിപ്പെടുത്താൻ ഉള്ള ഒരു സമയം ഉണ്ടാകും. ഗൗതം എനിക്ക് എന്നും സ്പെഷ്യൽ ആയിട്ടുള്ള ഒരു വ്യക്തിയാണ്.

ദേവരാട്ടം സിനിമയിലെ നായിക നായകന്മാരായ കാലത്താണ് ഞങ്ങൾ സുഹൃത്തുക്കളായത്. അപകടത്തിനു ശേഷമാണ് ആ സുഹൃത്ത് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് മനസ്സിലായത്. പാദം മുറിച്ച് കളയേണ്ടി വരുമെന്ന് കേട്ടപ്പോൾ ഞാൻ മാനസികമായി ഒരുപാട് തളർന്നു. അച്ഛനും അമ്മയ്ക്കും പോലും എന്നെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ല. അന്ന് കൂടെ നിന്നത് ഗൗതമാണ്. ഓരോ ദിവസവും ഞങ്ങളുടെ അടുപ്പം കൂടി വരികയായിരുന്നു. സെപ്റ്റംബറിലാണ് അപ്രതീക്ഷിതമായ ഒരു അപകടം സംഭവിച്ചത്. ചെന്നൈയിലെ വീടിന്റെ ഗേറ്റ് അടിച്ചു തിരിഞ്ഞു നടക്കുമ്പോൾ അതേ ശക്തിയിൽ ഗേറ്റ് തിരിച്ചുവന്ന് കാലിടിച്ചു മുകളിലാണ് ഇടി കിട്ടിയത്. രക്തം വരുന്നു വല്ലാതെ വേദനയും ആശുപത്രിയിൽ നിന്നും മുറിവ് വെച്ച് കെട്ടി വിട്ടു. കഴിക്കാൻ കുറച്ചു മരുന്നുകളും തന്നു അതിനുശേഷമായിരുന്നു തമിഴിൽ എഫ്ഐആറിന്റെ പൂജ മുറിഞ്ഞ കാലുമായാണ് പോയത് ഒന്നര മാസത്തോളം വേദന സഹിച്ചു.Story Highlights: Manjima Mohan talkes about her love