Entertainment

നിനക്കെന്താടി പിള്ളാരുടെ കൂടെ നീ എന്താണ് ഈ കാണിക്കുന്നത് എന്നൊക്കെ ചോദിച്ചു.? ഏൽക്കേണ്ടിവന്ന വിമർശനങ്ങളെക്കുറിച്ച് മഞ്ജു പത്രോസ് |Manju Patros on the criticism she faced

നിനക്കെന്താടി പിള്ളാരുടെ കൂടെ നീ എന്താണ് ഈ കാണിക്കുന്നത് എന്നൊക്കെ ചോദിച്ചു.? ഏൽക്കേണ്ടിവന്ന വിമർശനങ്ങളെക്കുറിച്ച് മഞ്ജു പത്രോസ് |Manju Patros on the criticism she faced

മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കാൻ സാധിച്ച വ്യക്തിയാണ് മഞ്ജു പത്രോസ്. പിന്നീട് മറിമായം എന്ന പരിപാടിയിലൂടെ മഞ്ജു പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു ചെയ്തത്. തുടർന്ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി മത്സരാർത്ഥിയായി കൂടി താരം എത്തി. അതോടെ നിരവധി ആളുകളാണ് താരത്തെക്കുറിച്ച് കൂടുതൽ വിമർശനവുമായി എത്തിയത്. ഫുക്രുവുമായുള്ള സൗഹൃദമായിരുന്നു വിമർശകരെ നേടി കൊടുത്തിരുന്നത്. മഞ്ജുവിന്റെ സൗഹൃദം മറ്റൊരാർത്ഥത്തിൽ ആയിരുന്നു വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. ഫ്ലവർസിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരുകോടി എന്ന പരിപാടിയിൽ എത്തിയ നിമിഷം മഞ്ജു പത്രോസ് ജീവിതത്തെക്കുറിച്ച് കൂടുതൽ തുറന്നു പറയുകയാണ് ചെയ്യുന്നത്. ജീവിതത്തിൽ വന്ന ദുരന്തങ്ങളെക്കുറിച്ച് തന്നെ ഈ പരിപാടിയിൽ മഞ്ജു തുറന്നു പറഞ്ഞിരുന്നു.

ഞാൻ വിവാഹിതയായ സമയത്ത് ഇട്ടിരുന്ന ആഭരണങ്ങൾ എല്ലാം അന്ന് മാത്രമാണ് ഇട്ടത് എന്നും അതെല്ലാം പണയം വെച്ചു എന്നും എന്നാൽ ഈ നിമിഷം വരെ അത് എവിടെ എന്ന് ചോദിച്ചിട്ടില്ല എന്ന് മഞ്ജു പറഞ്ഞത്. മഞ്ജുവിന്റെ അമ്മയും ഈ പരിപാടിയിൽ പ്രതികരിച്ചിരുന്നു. തയ്യൽ ജോലി ചെയ്താണ് മകളുടെ വിവാഹം നല്ല രീതിയിൽ നടത്തിയത്. കഴുത്തിനു തേയ്മാനം വരെ വന്നിട്ടുണ്ട്. അത്രത്തോളം ജോലി ചെയ്തിരുന്നു. അങ്ങനെ ഉണ്ടാക്കിക്കൊടുത്ത സ്വർണമാണ് അത് എവിടെയെന്ന് ഇതുവരെ ഇവൾ പറഞ്ഞിട്ടില്ല. ഇപ്പോഴാണ് സത്യം അറിയുന്നത് എന്നായിരുന്നു മഞ്ജുവിന്റെ അമ്മ പറഞ്ഞിരുന്നത്. ഫുക്രുവുമായി ഉണ്ടായ വിമർശനങ്ങളെക്കുറിച്ചും മഞ്ജു പത്രോസ് സംസാരിച്ചിരുന്നു. ഞാൻ ഉമ്മ കൊടുക്കുന്ന ചിത്രങ്ങളൊക്കെയാണ് പുറത്തു വന്നത്. അവന്റെ മടിയിൽ കിടക്കുന്ന ചിത്രങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു.

ഒരുപാട് ആളുകളാണ് ഇതിന്റെ പേരിൽ എന്നെ തെറി വിളിക്കുവാൻ വേണ്ടി പല സ്ഥലങ്ങളിൽ നിന്നായി വിളിച്ചത്. നേപ്പാളിൽ നിന്നൊക്കെ ചിലർ വിളിച്ച് നിനക്കെന്താടി പിള്ളാരുടെ കൂടെ നീ എന്താണ് ഈ കാണിക്കുന്നത് എന്നൊക്കെ ചോദിച്ചു എന്നും താരം പറയുന്നുണ്ട് തന്റേത് എന്ന് പറഞ്ഞുകൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെക്കുറിച്ചും താരം പറഞ്ഞു. ഒരിക്കൽ ഒരു കുട്ടി അയച്ചുതന്ന ഫോട്ടോ കണ്ട് താൻ തന്നെയാണ് ഞെട്ടിപ്പോയത്. ഒറിജിനൽ പോലെ തോന്നിക്കുന്ന ഒരു ചിത്രം. ഇതൊക്കെ ചെയ്യുന്നവരുടെ ലൈം,ഗി,ക അരാ,ജകത്വം മനസ്സിലാകും എന്നും മഞ്ജു പറഞ്ഞിരുന്നു.
Story Highlights+Manju Patros on the criticism she faced

നിനക്കെന്താടി പിള്ളാരുടെ കൂടെ നീ എന്താണ് ഈ കാണിക്കുന്നത് എന്നൊക്കെ ചോദിച്ചു.? ഏൽക്കേണ്ടിവന്ന വിമർശനങ്ങളെക്കുറിച്ച് മഞ്ജു പത്രോസ് |Manju Patros on the criticism she faced

Most Popular

To Top