മഞ്ജു വാര്യർ ലേഡി സൂപ്പർസ്റ്റാർ ആകുവാൻ ഉള്ള കാരണം അഭിനയം മാത്രമല്ല, ഇതും കൂടിയാണ്,|Manju Warrier became a lady superstar not only because of acting but also because of this

മഞ്ജു വാര്യർ ലേഡി സൂപ്പർസ്റ്റാർ ആകുവാൻ ഉള്ള കാരണം അഭിനയം മാത്രമല്ല, ഇതും കൂടിയാണ്,|Manju Warrier became a lady superstar not only because of acting but also because of this

മലയാള സിനിമയിൽ ഇപ്പോൾ ലേഡീ സൂപ്പർസ്റ്റാർ എന്ന പേരിലാണ് മഞ്ജു വര്യർ അറിയപ്പെടുന്നത്. അതേസമയം മഞ്ജു വാര്യർ ലേഡീ സൂപ്പർസ്റ്റാർ എന്ന പേരിൽ അറിയപ്പെടാൻ തീരെ അർഹതയില്ലാത്ത വ്യക്തിയാണ് എന്നും ഓവറേറ്റഡ് ആയിട്ടാണ് ഈ പേര് നിലനിൽക്കുന്നത് ഇത്തരത്തിലുള്ള കുറിപ്പുകൾ എത്തുന്നത് എന്നും ആണ് ചിലർ പറയുന്നത്. അതിനുള്ള കാരണമായി ചിലർ പറയുന്നത് ഇപ്പോൾ മഞ്ജുവിന്റെ ചിത്രങ്ങൾ ഒന്നും തന്നെ വലിയ വിജയം കാണുന്നില്ലന്നും മഞ്ജു വാര്യർക്ക് ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കുവാനുള്ള കഴിവ് നിലവിലില്ല എന്നതും ഒക്കെ തന്നെയാണ്. എന്നാൽ ഇപ്പോൾ മഞ്ജുവാര്യർ എന്തുകൊണ്ടാണ് ലേഡീസ് സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടുള്ള സിനിമ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പാണ് വൈറലായി മാറുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..

ആരാണ് മലയാളത്തിലെ ‘Lady Superstar’ . ഇന്നലെ നമ്മുടെ പേജിൽ അർച്ചന മഹേഷ് മഞ്ജു വാര്യർ മലയാളത്തിന്റെ ‘Lady Superstar’ ആണെന്ന രീതിയിൽ ഒരു പോസ്റ്റിട്ടിരുന്നു. കുറച്ചു മിനിറ്റുകൾക്കും തന്നെ വലിയൊരു response ആ പോസ്റ്റിന് ലഭിച്ചു. comment ചെയ്തവരിൽ ഭൂരിഭാഗം പേരും മഞ്ജു വാര്യരെ മലയാളത്തിന്റെ ‘Lady Superstar’ എന്ന് പറയുന്നത് ‘overrated’ ആയാണ് കണക്കാക്കുന്നത്.

ഒരു ശതാബ്ദത്തോടടുക്കുന്ന നമ്മുടെ മലയാള സിനിമാചരിത്രത്തിൽ ആദ്യ നായിക പി. കെ.റോസി തുടങ്ങി സർഗ്ഗപ്രതിഭകളായ കുറെയേറെ നായികമാർ നമുക്കുണ്ട് . ചിലർ വെറും ഒരു ചിത്രത്തിലൂടെ തങ്ങളുടെ സ്ഥാനമുറപ്പിക്കുമ്പോൾ, മറ്റ് ചിലർ വളരേയധികം കഥാപാത്രങ്ങളിലൂടെ നമ്മളെ ഇന്നും വിസ്മയിപ്പിക്കുന്നു. ബി. കെ. സരോജ, മിസ്സ് കുമാരി, പ്രേമ മേനോൻ തുടങ്ങി 1960കൾ വരെയുള്ള നായികമാരെ പറ്റി വളരെ പരിമിതമായ വിവരങ്ങളേ നമുക്കുള്ളൂ. വിജയശ്രീ (1969-1974 ), രാഗിണി (1950 -1976) , പദ്മിനി (1950 -1974) , ഷീല (1962 -1981) , ശാരദ (1966-1987) , ജയഭാരതി (1996-1983 ), വിധുബാല (1967 -1984) എന്നിവരാണ് മലയാളിയുടെ നായികസങ്കല്പത്തെ ആദ്യമായി രൂപപ്പെടുത്തിയതെന്ന് കരുതാം. ഇവരിൽ പദ്മിനി, ഷീല, ശാരദ, ജയഭാരതി എന്നിവർ ഒരിടവേളക്ക് ശേഷം തിരിച്ചു വരൻ ശ്രമിച്ചെങ്കിലും, ചെറിയ ‘അമ്മ വേഷങ്ങളിൽ ഒതുങ്ങി പോവുകയായിരുന്നു.

1980 തുടങ്ങി 2000 വരെ ശോഭന, ഉർവ്വശി, രേവതി, കാർത്തിക എന്നിവർ മലയാളസിനിമക്കു മുതൽക്കൂട്ടായ നായികാകഥാപാത്രങ്ങളെ സമ്മാനിക്കുകയായിരുന്നു. വളരെ ചുരുങ്ങിയ നാല് വർഷത്തിനുള്ളിൽ ഇവർക്കൊപ്പം തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മഞ്ജു വാര്യരും ഈ കാലഘട്ടത്തിൽ തന്റെ പേരെഴുതി ചേർത്തു. ശോഭനയും, ഉർവ്വശിയും, തങ്ങളുടെ രണ്ടാം വരവ് തിരഞ്ഞെടുക്കപ്പെട്ട കഥാപാത്രങ്ങളിലൂടെ ഭംഗിയാക്കുമ്പോൾ, മഞ്ജു വാര്യർ തന്റെ തിരിച്ചു വരവ് തീർത്തും ആഘോഷിക്കുകയാണ്.

മുൻകാല നായികമാർ അമ്മവേഷങ്ങളിൽ തിരിച്ചു വന്നിരുന്ന രീതി മാറിയത്‌ തീർച്ചയായും മഞ്ജു വാര്യരോടെയാണ്. How Old Are You? C / O സൈറ ബാനു, ഉദാഹരണം സുജാത, ആമി, അസുരൻ, എന്നീ സിനിമകളിലൂടെ തന്റെ കഥാപാത്രങ്ങൾക്ക് പ്രേക്ഷക മനസ്സിൽ സ്ഥിരസ്ഥാനമാണ് മഞ്ജു വാരിയർ നൽകിയിരിക്കുന്നത്. പ്രായപരിധിയില്ലാതെ കഴിഞ്ഞ ഒരു ദശാബ്ദമായി മഞ്ജു വാര്യർ 25-ലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിലീസിനൊരുങ്ങിയിരിക്കുന്ന തുനിവ്, ആയിഷ എന്നീ ചിത്രങ്ങളുടെ trailers തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

2000-ലെ നായികമാരായ നവ്യ നായർ, മീര ജാസ്മിൻ, ഭാവന, സംവ്രത സുനിൽ, എന്നിവർ തങ്ങളുടെ തിരിച്ചു വരവിന് മഞ്ജു വാര്യർ പ്രചോദനമായത് പല interviews-ലും പറഞ്ഞിട്ടുണ്ട്. പ്രേക്ഷകരെ മാത്രമല്ല തന്റെ സഹപ്രവർത്തകർക്ക് പോലും inspiration ആവുമ്പോഴാണ് ഒരു കലാകാരിയുടെ യഥാർത്ഥ വിജയം. ഇതെല്ലം കൊണ്ട് തന്നെ മലയാളത്തിൽ മറ്റാരെയാണ് Lady Superstar എന്ന് വിളിക്കാൻ സാധിക്കുക?
Story Highlights: Manju Warrier became a lady superstar not only because of acting but also because of this