മീനാക്ഷിയെക്കാൾ ചെറുപ്പം ആയി മഞ്ജു വാര്യർ. സൗന്ദര്യം ഓരോ ദിവസവും കൂടുക ആണല്ലോ എന്ന് സോഷ്യൽ മീഡിയ.

മലയാളികൾക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടിമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ ഉള്ള വ്യക്തിയാണ് മഞ്ജു വാര്യർ. മലയാള സിനിമ ഇൻഡസ്ട്രിയൽ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും ഇപ്പോൾ മഞ്ജുവിന് സ്വന്തമാണ്.

സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സല്ലാപം എന്ന ചിത്രമായിരുന്നു മഞ്ജുവിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. ശക്തമായ കഥാപാത്രങ്ങളിൽ മഞ്ജുവാര്യർ അല്ലാതെ മറ്റൊരു നടി ഇല്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു. മഞ്ജുവിന് വേണ്ടി മാത്രമായി സംവിധായകർ കഥകൾ എഴുതിത്തുടങ്ങി.. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചു വന്ന് മഞ്ജു മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. ആരാധകരുടെ മനസ്സിലേക്ക് ആയിരുന്നു മഞ്ജു ചേക്കേറുന്നത്. രണ്ടാമത്തെ വരവിൽ ആദ്യത്തേതിലും കൂടുതൽ സുന്ദരിയായി ആണ് മഞ്ജു എത്തിയത്.

ആ സമയത്ത് സോഷ്യൽ മീഡിയയിലും താരം സജീവമായിരുന്നു. മഞ്ജു പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ആരാധകർ ഏറ്റെടുത്തു. പ്രായം കൂടുന്തോറും സൗന്ദര്യം കൂടുകയാണ് മഞ്ജുവിന് എന്ന തരത്തിലുള്ള കമൻറുകൾ ആയിരുന്നു താരത്തിന്റെ സ്റ്റൈലിഷ് ഗേറ്റപ്പിന് എപ്പോഴും കിട്ടുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം ഇടം പിടിക്കുകയും ചെയ്തു.പലപ്പോഴും മോഡേൺ വേഷങ്ങളിൽ അതിസുന്ദരിയായി ആണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. എങ്കിലും ഇപ്പോൾ ശ്രദ്ധേയമാകുന്നത് മഞ്ജുവിന്റെ ഹെയർ സ്റ്റൈൽ ആണ്.

ഒരു പുതിയ ഹെയർ സ്റ്റൈലിൽ ആണ് താരത്തെ കാണാൻ സാധിക്കുന്നത്. ഇതിനു മുൻപ് ഇത്തരമൊരു മേക്കോവറിൽ മഞ്ജുവിനെ കണ്ടിട്ടില്ല. പുതിയ ഹെയർസ്റ്റൈൽ മഞ്ജുവിനെ കൂടുതൽ ചെറുപ്പം ആകുന്നു എന്നാണ് ആളുകൾ പറയുന്നത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്ത് ആൻഡ് സുജിത് ആണ് ഈയൊരു ഹെയർസ്റ്റൈലിൻറെ പിന്നിൽ. ഇവർ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടായിരുന്നു ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തത്.

Leave a Comment

Your email address will not be published.

Scroll to Top