ഇതാര് ലേഡി മമ്മൂട്ടിയോ..? ജീൻസും ബനിയനും അണിഞ്ഞു ക്യൂട്ട് ലുക്കിൽ മഞ്ജു വാര്യർ,

ഇതാര് ലേഡി മമ്മൂട്ടിയോ..?ജീൻസും ബനിയനും അണിഞ്ഞു ക്യൂട്ട് ലുക്കിൽ മഞ്ജു വാര്യർ,


മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത മലയാളികളുടെ ഹൃദയത്തിൽ എന്നും തന്റെതായ ഇടമുള്ള ഒരു നായിക തന്നെയാണ് മഞ്ജു വാര്യർ. രണ്ടാമത്തെ വരവിലും ആദ്യത്തെ വരവിലും ഒക്കെ മലയാളികളുടെ ഹൃദയം കവർന്ന നായികയായിരുന്നു മഞ്ജുവാര്യർ എന്ന് പറഞ്ഞാലും കുഴപ്പമില്ല. ഇപ്പോൾ ലേഡി സൂപ്പർസ്റ്റാർ ആയി മലയാളസിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് താരം. യഥാർത്ഥ ജീവിതത്തിൽ നടന്ന പല സംഭവങ്ങളും ആരാധകർക്ക് ഒരു പ്രചോദനമായിരുന്നു. തന്റെ വേദനയിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ ആണ് മഞ്ജു വാര്യർ ഉയർന്നിരുന്നത്.


പലർക്കും പ്രചോദനമായ ഒരു സ്ത്രീ കൂടിയാണ് മഞ്ജു വാരിയർ. ജീവിതം അവസാനിച്ചു എന്ന് തോന്നുന്ന സ്ഥലത്തുനിന്നും, ഉയർത്തെഴുന്നേൽക്കാൻ ആ സ്ത്രീ കാണിച്ച ആർജ്ജവം ഇന്നും ഓരോ സ്ത്രീകൾക്കും മാതൃകയാക്കാവുന്നതാണ്. ഒരു വിവാഹബന്ധം അവസാനിച്ചാൽ അവിടെ തീരുന്നതല്ല തന്റെ ജീവിതം എന്ന് കാണിച്ചു തരികയായിരുന്നു മഞ്ജുവാര്യർ. അവിടെ നിന്നും ഉയരങ്ങൾ താണ്ടുവാൻ ആയിരുന്നു അവർ ശ്രമിച്ചിരുന്നത് തന്നെ.

തന്നെ വേണ്ടാത്തിടത്ത് അല്ലെങ്കിൽ തന്നെ തൻറെ സ്നേഹം ആഗ്രഹിക്കാത്തടത്തു നിന്ന് ഒന്നും വാങ്ങാതെ ഇറങ്ങി പോരുകയായിരുന്നു ചെയ്തത്. പിന്നീട് ജീവിതത്തിൽ അവർ ഉയരങ്ങൾ കീഴടക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയ സാന്നിധ്യം തന്നെയാണ് മഞ്ജുവാര്യർ. ഇപ്പോൾ മഞ്ജുവിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വളരെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആരാധകരെല്ലാം ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

 

ഇപ്പോൾ ഇതാ ജീൻസും ബനിയനും ഒക്കെ ഇട്ട് ഒരു ക്യൂട്ട് ലുക്കിലാണ് മഞ്ജുവാര്യർ എത്തിയിരിക്കുന്നത്. പലപ്പോഴും മഞ്ജുവിന്റെ ലുക്ക്‌ എല്ലാം തന്നെ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. ഇതും വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയിരിക്കുന്നത്. വീണ്ടും വീണ്ടും താരം ചെറുപ്പം ആവുകയാണോ എന്നാണ് ആരാധകർ പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top