ആട്ടിൻകുട്ടിയെ നെഞ്ചോട് ചേർത്ത് മഞ്ജു,മുണ്ടും ഷർട്ടും അണിഞ്ഞു നാടൻ ലുക്കിൽ സൗബിൻ,വെള്ളരിപ്പട്ടണം ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി,  ഇത് പൊളിക്കും…!  

ആട്ടിൻകുട്ടിയെ നെഞ്ചോട് ചേർത്ത് മഞ്ജു,മുണ്ടും ഷർട്ടും അണിഞ്ഞു നാടൻ ലുക്കിൽ സൗബിൻ,വെള്ളരിപ്പട്ടണം ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി,  ഇത് പൊളിക്കും…!  

രണ്ടാമത്തെ തിരിച്ചുവരവിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായി മഞ്ജു വാര്യർ  മുന്നേറുകയാണ്. ഫുൾ ഓൺ  വീഡിയോസ് നിർമ്മിച്ച് മഹേഷ് ഭട്ട് സംവിധാനം ചെയ്ത മഞ്ജുവാര്യരും സൗബിൻ ഷാഹിറും  പ്രധാനവേഷത്തിലെത്തുന്ന വെള്ളരിപട്ടണം എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുറത്തിറക്കുന്നത്. മലയാള സിനിമയുടെ അഭിമാന താരം മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റർ പുറത്തിറക്കിയത്.പാവാടയും ബനിയനും ധരിച്ചു  ഒരു മനോഹരമായ ആട്ടിൻകുട്ടിയെ  പിടിച്ചു നിൽക്കുന്ന മഞ്ജുവിൻറെ  ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അതോടൊപ്പം നാടൻ വേഷത്തിൽ മുണ്ടും ഷർട്ടുമാണിഞ്ഞു ഒരു തനി നാട്ടിൻപുറത്തുകാരനായ മഞ്ജുവിൻറെ  അരികിൽ നിൽക്കുന്ന സൗബിനേയും  പോസ്റ്ററിൽ കാണാവുന്നതാണ്.

ആക്ഷൻ ഹീറോ ബിജു, അലമാര, മോഹൻലാൽ  തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് ശേഷമാണ് ഫുൾ ഓൺ  സ്റ്റുഡിയോ വെള്ളരിപ്പട്ടണം  എന്ന  ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ രചന  മാധ്യമപ്രവർത്തകനായ ശരത് കൃഷ്ണനും സംവിധായകനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മഞ്ജുവാര്യരും സൗബിനും പ്രധാന വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. അവർക്കൊപ്പം വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സലിംകുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ, അഭിരാമി, മാല പാർവതി, വീണാനായർ, പ്രമോദ് വെളയനാട് തുടങ്ങിയവരെല്ലാം വെള്ളരി പട്ടണത്തിലെ മികച്ച താരങ്ങൾ തന്നെയാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത്  അലക്സ് ജെ പുളിക്കൽ ആണ്. മധു വാസുദേവനും വിനായക് ശശികുമാർ ആണ് ചിത്രത്തിലെ അതിമനോഹരമായ ഗാനങ്ങളുടെ രചയിതാക്കൾ.ജ്യോതിഷ് എൻ  ശങ്കർ  ഗാനങ്ങൾക്ക് സംഗീതം പകർന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് വെള്ളരിക്കാപട്ടണം.

Leave a Comment

Your email address will not be published.

Scroll to Top