ഭീഷ്മ പർവ്വത്തിലെ ‘കഞ്ഞി’ ഡയലോഗിന് എന്ന ട്രോളിനെ കുറിച്ച് മഞ്ജു വാര്യർ പ്രതികരിക്കുന്നു;വീഡിയോ

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിനോടുള്ള സ്നേഹം ഒരിക്കലും മലയാളികൾക്ക് കുറയില്ല എന്ന് പറയുന്നതാണ് സത്യം.

മഞ്ജുവാര്യരും ബിജുമേനോനും നായികാ നായകന്മാരായി എത്തുന്ന ലളിതം സുന്ദരം എന്ന ചിത്രം ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കാൻ തുടങ്ങുകയാണ്. മികച്ച ഒരു ചിത്രമാണ് എന്ന് എല്ലാവരും ഒരേ പോലെ പറയുന്നത്. കുടുംബപരമായി വളരെ മികച്ച ഒരു രീതിയിലാണ് ചിത്രം എത്തിയിരിക്കുന്നത്. ചിത്രത്തിൻറെ പ്രമോഷൻ വീഡിയോയിൽ ട്രോളുകളെ പറ്റി എന്താണ് അഭിപ്രായം എന്ന മഞ്ജുവിനോട് ചോദിച്ചപ്പോൾ മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മഞ്ജുവാര്യർ നായികയായ ഒടിയൻ എന്ന ചിത്രത്തിലെ കഞ്ഞി എടുക്കട്ടെ എന്ന് ട്രോള് എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നായിരുന്നു ചോദിച്ചത്.

അടുത്തകാലത്തിറങ്ങിയ ഭീഷ്മ എന്ന ചിത്രത്തിലും കഞ്ഞി എടുക്കട്ടെന്ന ട്രോള് ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. മഞ്ജു പറഞ്ഞ ഡയലോഗ് ഇങ്ങനെയാണ് ഭീഷമ ഞാൻ കണ്ടില്ല. എനിക്ക് സിനിമ കാണാനുള്ള സമയമുണ്ടായില്ല. അങ്ങനെയൊക്കെ എനിക്ക് ട്രോളുകൾ ഇറങ്ങുന്നത് ഇഷ്ടമാണ്.പ്രത്യേകിച്ച് ആ ട്രോള് എനിക്ക് വളരെ ഇഷ്ടമാണ്. പലപ്പോഴും ഞാൻ അത് കേൾക്കുമ്പോൾ സേവ് ചെയ്തു വയ്ക്കാറുണ്ട്.

അത്തരം ട്രോളുകൾ ഒക്കെ ഇറങ്ങുമ്പോൾ പലരും എനിക്ക് അയച്ചു തരികയും ചെയ്യാറുണ്ട്. എനിക്ക് ഇഷ്ടമാണന്ന് അറിയുന്നതുകൊണ്ട് ട്രോളുകൾ പലരും എനിക്ക് അയച്ചു തരും. എനിക്ക് പൊതുവേ ട്രോളുകൾ ഇഷ്ടമാണെന്ന് മഞ്ജു പറയുന്നുണ്ട്. വാക്കുകൾ എല്ലാം വളരെ പെട്ടെന്നായിരുന്നു വൈറലായി മാറിയിരുന്നത്.

Leave a Comment