Entertainment

ഇതുവരെ ചെയ്തിട്ടില്ലാത്ത ആക്ഷൻ സീനുകൾ ആയിരുന്നു ഈ ചിത്രത്തിൽ, അതൊരു പുതിയ അനുഭവം ആയിരുന്നു, തുനിവിനെ കുറിച്ച് മഞ്ജു വാര്യർ. |Manju Warrier talkes about Thuniv movie action Seans

ഇതുവരെ ചെയ്തിട്ടില്ലാത്ത ആക്ഷൻ സീനുകൾ ആയിരുന്നു ഈ ചിത്രത്തിൽ, അതൊരു പുതിയ അനുഭവം ആയിരുന്നു, തുനിവിനെ കുറിച്ച് മഞ്ജു വാര്യർ. |Manju Warrier talkes about Thuniv movie action Seans

സിനിമാ ലോകത്തെ ആരാധകരെയെല്ലാം ആവേശത്തിൽ ആയിരത്തി കൊണ്ടാണ് അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തുനിവ് റിലീസിന് എത്തുന്നത്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ഈ പൊങ്കലിൻ എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. അതുകൊണ്ടു തന്നെ മലയാളി പ്രേക്ഷകരും ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ്. വിനോദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ്. കണ്മണി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മഞ്ജു വാര്യർ അവിസ്മരണീയമാക്കുന്നത്. ഇപ്പോൾ ചിത്രത്തെ കുറിച്ചൊക്കെ മനസ്സ് തുറക്കുകയാണ് ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ.

ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഇതുവരെ ചെയ്യാത്തതാണ് എന്നും, വളരെ മികച്ച ഒരു അനുഭവമായിരുന്നു എന്നുമാണ് മഞ്ജു പറയുന്നത്. ബീഹൈണ്ട് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചപ്പോഴായിരുന്നു ഇക്കാര്യത്തെക്കുറിച്ച് മഞ്ജു തുറന്നു പറഞ്ഞത്. അസുരന് ശേഷം നിരവധി അവസരങ്ങൾ തമിഴിൽ നിന്നും വന്നിരുന്നു. എന്നാൽ അതെല്ലാം തന്നെ അസുരനോട് സാദൃശ്യമുള്ള കഥാപാത്രങ്ങൾ ആയിരുന്നു. അതുകൊണ്ടാണ് പലതും വേണ്ട എന്ന് വെച്ചത്. എന്നാൽ തുനിവ് തീർത്തും വ്യത്യസ്തമായ കഥാപാത്രം ആയിരുന്നു. അതുകൊണ്ടാണ് ചെയ്യാൻ തീരുമാനിച്ചത്. അജിത്തിന്റെ അഭിനയ ജീവിതത്തിലെ 61 മത്തെ ചിത്രം എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

താൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ആക്ഷൻ സീനുകൾ ആയിരുന്നു ഈ ചിത്രത്തിൽ ചെയ്തത് എന്നും അതൊരു പുതിയ അനുഭവമായിരുന്നു എന്നുമൊക്കെയാണ് മഞ്ജു പറയുന്നത്. മഞ്ജു അജിത് കോമ്പിനേഷൻ ആയി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ ചിത്രം റിലീസ് ആകുവാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്നും ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. അജിത്തിനൊപ്പം ഉണ്ടായിരുന്ന ചില ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് അരികിലേക്ക് എത്തിക്കുവാനും മഞ്ജു വാര്യർ മറന്നിരുന്നില്ല. അജിത്തിന് ഒപ്പം ഉണ്ടായിരുന്ന ബൈക്ക് റൈഡിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ടായിരുന്നു.
Story Highlights: Manju Warrier talkes about Thuniv movie action Seans

ഇതുവരെ ചെയ്തിട്ടില്ലാത്ത ആക്ഷൻ സീനുകൾ ആയിരുന്നു ഈ ചിത്രത്തിൽ, അതൊരു പുതിയ അനുഭവം ആയിരുന്നു, തുനിവിനെ കുറിച്ച് മഞ്ജു വാര്യർ. |Manju Warrier talkes about Thuniv movie action Seans
To Top