Entertainment

നിർണ്ണായക വിവരങ്ങൾ പുറത്ത്. ദിലീപിന്റെ ഫോൺ മഞ്ജു വാര്യർ പുഴയിലെറിഞ്ഞു.!

കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച സംഭവത്തിൽ നിർണായക തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഫോൺ ദിലീപിന്റെ മുൻ ഭാര്യയായ മഞ്ജുവാര്യർ ആലുവപുഴയിലേക്ക് വലിച്ചെറിഞ്ഞതായാണ് സാക്ഷി മൊഴി പ്രകാരം ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

ഈ ഒരു സംഭവം മഞ്ജു വാര്യർ സ്ഥിരീകരിക്കാൻ തയ്യാറാവുകയാണെങ്കിൽ കേസന്വേഷണത്തിൽ അത് വഴിത്തിരിവായി മാറുകയായിരുന്നു ചെയ്യുക. പീഡിപ്പിക്കപ്പെട്ട നടിയോട് ദിലീപിന്റെ പകയുടെ കാരണം തെളിയിക്കുന്ന ദൃശ്യങ്ങൾ സന്ദേശങ്ങളും ഒക്കെയാണ് ഫോണിൽ ഉണ്ടായിരുന്നത്. അത് കണ്ട് മഞ്ജു വാര്യർ അപ്പോൾ തോന്നിയ ദേഷ്യത്തിൽ ഫോൺ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടാൻ വേണ്ടി സിനിമാ രംഗത്തുള്ള പലരെയും മഞ്ജു വിളിച്ചു.

ആക്രമിക്കപ്പെട്ട നടി മാത്രമാണ് അപ്പോൾ സഹകരിച്ചത്. ഇതോടെയാണ് ദിലീപിന് ആക്രമിക്കപ്പെട്ട നടിയുടെ കടുത്ത വൈരാഗ്യം തോന്നിയത്. അന്വേഷണസംഘത്തിന്റെ നിഗമനങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി മഞ്ജു വാര്യർ നടി കാവ്യാമാധവന് അടുത്ത ബന്ധുവിനെ ഫോണിൽ വിളിച്ചു. അന്വേഷണസംഘത്തിന്റെ തെളിവുകൾ ലഭിച്ചു. കാവ്യയുടെ ബന്ധു സംഭവം നിഷേധിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവന്റെ ബാങ്ക് ലോക്കർ കഴിഞ്ഞദിവസം അന്വേഷണസംഘം തുറന്ന് പരിശോധിച്ചു.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ബാങ്ക് ലോക്കർ കാലിയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ബാങ്കിലെ രേഖകൾപ്രകാരം ഒരിക്കൽ മാത്രമാണ് കാവ്യ ബാങ്കിലെത്തി തുറന്നിട്ടുള്ളത്. നടിയെ പീഡിപ്പിച്ച സംഭവം കഴിഞ്ഞ് ഒന്നര മാസത്തിനു ശേഷമാണ് ഇതു മനസ്സിലാക്കാൻ സാധിച്ചു.

Most Popular

To Top