മഞ്ജുവാര്യരുടെ അഭിനയം മോഹൻലാലിനെ പോലെയാണ്; വീഡിയോ

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജുവാര്യർ. നിരവധി ആരാധകരാണ് മഞ്ജുവാര്യർക്ക് ഉള്ളത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് തന്റെതായ സ്ഥാനം നേടാൻ താരത്തിന് സാധിച്ചു.

ആദ്യകാലങ്ങളിൽ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ മഞ്ജു രണ്ടാമത്തെ വരവിലും ആ ഇഷ്ടത്തിന് യാതൊരു കോട്ടവും തട്ടിപ്പിച്ചില്ല ആരാധകരുടെ മനസ്സിൽ.ആരാധകരുടെ ഹൃദയത്തിലേക്ക് തന്നെ ചേക്കേറിയപ്പോൾ, മഞ്ജുവിനെ പറ്റി നിർമാതാവായി പി വി ഗംഗാധരൻ തുറന്നു പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മഞ്ജുവാര്യരുടെ അഭിനയം മലയാളത്തിലെ നടനവിസ്മയം മോഹൻലാലിനെ പോലെയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.

അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്… ” മാനസികമായി എന്തൊക്കെ ദുഃഖങ്ങൾ ഉണ്ടായാലും അതൊക്കെ മാറ്റി വെച്ച് മഞ്ജുവാര്യർ അഭിനയിക്കുമെന്ന്, തൂവൽകൊട്ടാരം എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോഴാണ് മഞ്ജുവാര്യരുടെ പരിചയപ്പെടുന്നത്. പിന്നീട് നല്ലൊരു സ്നേഹബന്ധം മഞ്ജു വാര്യർ ആയി ഉണ്ടായിട്ടുണ്ട്. വളരെ നല്ല ഒരു വ്യക്തിത്വത്തിനുടമയാണ് മഞ്ജു.

മാത്രമല്ല നിരവധി പേരെ രഹസ്യമായി സഹായിക്കുകയും ചെയ്യാറുണ്ട്. മോഹൻലാലിനെ പോലെയാണ് മഞ്ജുവാര്യരുടെ അഭിനയം. അഭിനയിച്ച് ജീവിക്കുകയാണ് ചെയ്യുന്നത്. അഭിനയത്തിലവർ ഒരു സൂപ്പർ ലേഡി ആണ്. ഇങ്ങനെയാണ് അദ്ദേഹത്തിൻറെ വാക്കുകൾ..

Leave a Comment

Your email address will not be published.

Scroll to Top