പ്രണയം തുറന്നു പറഞ്ഞു മഞ്ജു വാര്യർ..! “എന്നെ അറിയുന്ന ആളുകൾക്ക് എല്ലാം എനിക്ക് അദ്ദേഹത്തോടുള്ള ക്രേസ് അറിയാമായിരുന്നു,|Manju Warrior talkes about her love

പ്രണയം തുറന്നു പറഞ്ഞു മഞ്ജു വാര്യർ..! “എന്നെ അറിയുന്ന ആളുകൾക്ക് എല്ലാം എനിക്ക് അദ്ദേഹത്തോടുള്ള ക്രേസ് അറിയാമായിരുന്നു,|Manju Warrior talkes about her love

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം ആരാധകരുള്ള ഒരു താരമാണ് മഞ്ജു വാര്യർ. ഒരിക്കലും മലയാളികൾക്ക് മറക്കാൻ സാധിക്കാത്ത ഒരു നടി എന്ന് തന്നെ മഞ്ജു വാര്യരെ വിശേഷിപ്പിക്കണം. സ്കൂൾ കലോത്സവ വേദികളിൽ നിന്നുമായിരുന്നു സിനിമ മേഖലയിലേക്ക് മഞ്ജു എത്തുന്നത്. വെറും രണ്ടുവർഷം മാത്രം നീണ്ടുനിന്നൊരു കരിയർ കൊണ്ട് താരം 14 ഓളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഇതിൽ രണ്ട് സ്റ്റേറ്റ് അവാർഡ് വരെ താരം സ്വന്തമാക്കിയിരുന്നു. രണ്ടാമത്തെ തിരിച്ചുവരവിലും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ മഞ്ജുവിനെ സ്വീകരിച്ചത്. ഇപ്പോൾ ഇതാ തന്റെ ആദ്യത്തെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് മഞ്ജു.

എന്നെ അറിയുന്ന ആളുകൾക്ക് എല്ലാം എനിക്ക് അദ്ദേഹത്തോടുള്ള ക്രേസ് അറിയാമായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ എനിക്ക് അദ്ദേഹത്തോട് വലിയ ആരാധനയായിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ ചോര കൊണ്ട് എഴുതിയ ലെറ്റർ അദ്ദേഹത്തിന് അയച്ചു കൊടുത്തിട്ടുണ്ട്. അത്രയും വലിയ ആരാധനയായിരുന്നു എനിക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്നത് എന്നും മഞ്ജു വാര്യർ പറയുന്നു. പിന്നീട് താരം ഈ താരത്തിനൊപ്പം ജോലി ചെയ്തു എന്നും പറയുന്നു. അതാരാണ് എന്നതാണ് ഇപ്പോൾ മഞ്ജു തുറന്നു പറഞ്ഞിരിക്കുന്നത്. പ്രഭുദേവ ആയിരുന്നു അത് എന്നാണ് അറിയുന്നത്. പ്രഭുദേവയുടെ കൊറിയോഗ്രാഫിയിൽ ആയിരുന്നു ആയിഷ എന്ന ചിത്രത്തിൽ മഞ്ജു ജോലി ചെയ്തിരുന്നത്.

അപൂർവ്വം മലയാള സിനിമകളിൽ ഒന്നാണ് ആയിഷ എന്ന ഒരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രഭുദേവയായിരുന്നു മഞ്ജുവിന്റെ ആദ്യത്തെ ക്രഷ് എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. എന്തായാലും പ്രഭുദേവയ്ക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമാണ് താൻ കരുതുന്നത് എന്നും താരം പറയുന്നു. ഏകദേശം ഒരാഴ്ചയുടെ അധ്വാനമായിരുന്നു ആ ഗാനരംഗത്തിന് പിന്നിൽ എന്നതും പ്രേക്ഷകർ പറയുന്ന ഒരു കാര്യമാണ്. അദ്ദേഹത്തിന്റെ കൊറിയോഗ്രാഫിക്ക് വേണ്ടിയായിരുന്നു അത്രയും വലിപ്പമുള്ള ഒരു ഗാനം ചിട്ടപ്പെടുത്തിയത് എന്നും മഞ്ജു പറയുന്നു.
Story Highlights: Manju Warrior talkes about her love