മഞ്ജു വാര്യരുടെ ജീവിതത്തിൽ സംഭവിച്ച പുതിയ സന്തോഷം കണ്ടോ.?

മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ സാധിച്ച ഒരു നടിയായിരുന്നു മഞ്ജു വാര്യർ. നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. രണ്ടാമത്തെ വരവിലും ആദ്യത്തെ വരവിലും ഒക്കെ ഒരുപറ്റം ആരാധകരെ സ്വന്തമാക്കി തന്നെയാണ് മഞ്ജു തന്റെ യാത്ര തുടർന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സന്തോഷവാർത്തയാണ് ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുന്നത്. താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ് മിനി കൂപ്പർ ഇലക്ട്രിക് മോഡൽ.

ഇതിൻറെ വില ഏകദേശം 52 ലക്ഷം രൂപയാണ്. ഇത് സ്വന്തമാക്കിയ വിവരം ആരാധകരെല്ലാം വലിയ ആഘോഷമാക്കിയിരിക്കുകയാണ്. ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. താരത്തിന്റെ ആരാധകരെല്ലാം ഏറ്റെടുക്കുകയാണ് ഈ വിവരം. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ് മഞ്ജു വാര്യർ. പലപ്പോഴും മഞ്ജുവാര്യരുടെ ഓരോ പുതിയ ലൂക്കും ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. താരം ഓരോ ദിവസവും ചെറുപ്പമായി വരികയാണെന്നാണ് ആരാധകർ പറയാറുള്ളത്.

അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ മേക്ക്ഓവറുകളും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ജേഷ്ഠൻ ആയ മധുവാര്യർ സംവിധാനം ചെയ്ത ലളിതം സുന്ദരം എന്ന ചിത്രമാണ് മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ മികച്ച രീതിയിൽ സ്ട്രീമിങ് തുടർന്ന് ചിത്രം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പേര് പോലെ തന്നെ ലളിതം സുന്ദരമായൊരു ചിത്രമാണെന്നാണ് ആളുകൾ പറയുന്നത്