ഇത്രയും പ്രായമായിട്ടും കല്യാണം കഴിക്കാൻ നാണമില്ലേന്ന് ചോദിച്ചവരുണ്ട്..! മകളുടെ വിവാഹം കഴിഞ്ഞപ്പോഴായിരുന്നു തന്റെ വിവാഹം |Manka Mahesh talkes about her second marriage

ഇത്രയും പ്രായമായിട്ടും കല്യാണം കഴിക്കാൻ നാണമില്ലേന്ന് ചോദിച്ചവരുണ്ട്..! മകളുടെ വിവാഹം കഴിഞ്ഞപ്പോഴായിരുന്നു തന്റെ വിവാഹം |Manka Mahesh talkes about her second marriage

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒക്കെ നിരവധി ആരാധകരുള്ള ഒരു നടിയാണ് മങ്ക മഹേഷ്. സിനിമയിലും സീരിയലുകളിലും നിറസാന്നിധ്യമായ മങ്ക മഹേഷ് അടുത്തകാലത്ത് കുറച്ച് വിമർശനങ്ങളുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു. നടിയുടെ രണ്ടാം വിവാഹമായിരുന്നു വിമർശനങ്ങൾക്ക് വഴി വച്ചിരുന്നത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കനൽപൂവ് എന്ന സീരിയലിലാണ് ഇപ്പോൾ മങ്ക മഹേഷ് അഭിനയിക്കുന്നത്. വളരെ മികച്ച ഒരു കഥാപാത്രത്തെ തന്നെയാണ് താരം ഈ ഒരു സീരിയലിൽ അവിസ്മരണീയമാക്കുന്നത്. രണ്ടാം വിവാഹത്തിന് വലിയതോതിൽ ഉള്ള വിമർശനങ്ങൾ ആയിരുന്നു പ്രേക്ഷകരിൽ നിന്നും ഏൽക്കേണ്ടതായി വന്നിരുന്നത്.

സിനിമയിൽ അമ്മ വേഷങ്ങളിലായിരുന്നു താരം തിളങ്ങി നിന്നിരുന്നത് എന്നതാണ് സത്യം. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ്സ് തുറന്നത്. തന്റെ ആദ്യ ഭർത്താവും മരിക്കുന്നത് 2003ലാണ്. മോളുടെ വിവാഹം നടത്തിയതിനുശേഷം വല്ലാതെ ഒറ്റപ്പെട്ടു പോയത് പോലെ തോന്നുകയായിരുന്നു. ഒരു വിവാഹം ചെയ്താലോ എന്ന് ആലോചിച്ചതും അപ്പോഴാണ്.. ഭർത്താവ് ആലപ്പുഴക്കാരൻ ആണ് അദ്ദേഹം ഇപ്പോൾ ബിസിനസ് ചെയ്യുകയാണ്.. ഞാൻ അഭിനയിക്കാൻ പോകുന്നതിന് ഒന്നും തന്നെ അദ്ദേഹത്തിന് കുഴപ്പമില്ല. ഒരു മകനുണ്ട്.ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് താമസം. എനിക്ക് കോവിഡ് സമയത് മൂന്നു തവണയാണ് ആശുപത്രിയിൽ കയറേണ്ടതായി വന്നിരുന്നത്. ആ സമയത്ത് ഒക്കെ മോൾക്ക് സമാധാനത്തോടെ നിൽക്കാൻ സാധിച്ചത് ഭർത്താവ് ഉള്ളതു കൊണ്ടാണ്. മോളുടെ വിവാഹം കഴിഞ്ഞപ്പോഴാണ് എനിക്കൊരു പ്രൊപ്പോസൽ വരുന്നത്. ഞാനത് സമ്മതിക്കുകയും ചെയ്തു. മോളുടെ സമ്മതം പിന്നീട് ചോദിച്ചാൽ മതിയല്ലോ..

മോൾക്കും മരുമകനും കുഴപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആ വിവാഹം നടന്നത്. വിമർശിച്ചവർ നിരവധിയുണ്ട്.. ഇത്രയും പ്രായമായിട്ടും കല്യാണം കഴിക്കാൻ നാണമില്ലേന്ന് ചോദിച്ചവരുണ്ട് അതൊന്നും തന്നെ ഞാൻ കാര്യമായിട്ട് എടുത്തിട്ടുമില്ല.. ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുന്നവർ ഉണ്ടാകുമല്ലോ. ചിലപ്പോൾ മക്കൾ ഉണ്ടെങ്കിലും അവർ മാതാപിതാക്കളെ നോക്കണം എന്നില്ല. പൈസയുള്ള ആളുകൾ മാതാപിതാക്കളെ അനാഥാലയങ്ങളിൽ കൊണ്ടാക്കുകയാണോ ചെയ്യുന്നത്. എന്റെ മകളുടെ വിവാഹം കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് എനിക്ക് ഒരു പ്രൊപ്പോസൽ വന്നതെന്നും മങ്കാ മഹേഷ് വ്യക്തമാക്കുന്നു.Story Highlights: Manka Mahesh talkes about her second marriage