മമ്മുക്കയുടെയും മോഹൻലാലിൻറെയും ഏറ്റവും വലിയ സൗഭാഗ്യമാണ് അവരുടെ മക്കൾ,ദുൽഘറിനെയും പ്രണവിനെയും കുറിച്ച് മനോജ് കെ ജയൻ.

മലയാളസിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള താരമാണ് മനോജ് കെ ജയൻ. സ്വർഗ്ഗത്തിലെ കഥാപാത്രത്തെയും അനന്തഭദ്രത്തിലെ കഥാപാത്രത്തെയും ഒന്നും അത്ര പെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ല. അതിമനോഹരമായ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുവാനുള്ള ഒരു കഴിവ് മനോജ് കെ ജയന് ഉണ്ടായിരുന്നു. ഇപ്പോൾ താരപുത്രന്മാരെ പറ്റി മനോജ് കെ ജയൻ സംസാരിക്കുകയാണ്. ദുൽഖറിനെയും പ്രണവിനെയും പറ്റി സംസാരിക്കുമ്പോൾ വാചാലനാകുന്നുണ്ടായിരുന്നു. മനോജ് കെ ജയന്റെ വാക്കുകൾ ഇങ്ങനെയാണ്… ഒറ്റവാക്കിൽ പറഞ്ഞാൽ രണ്ടുപേരും തന്നെ ഞെട്ടിച്ചു കളഞ്ഞു എന്ന് വേണമെങ്കിൽ പറയാം.

മോഹൻലാൽ വളരെ സ്വീറ്റ് ആയിട്ടുള്ള ഒരു ചേട്ടനാണ്.. അതുപോലെ തന്നെയാണ് പ്രണവ്. അത്രയും സിംപിളാണ് അയാളും. ഇത്രയും വലിയ താര രാജാവിന്റെ മകൻ ആണ് എങ്കിലും ഇങ്ങനെ സിമ്പിൾ ആയ ഒരു മകനോ എന്ന് നമ്മൾ ചിന്തിച്ചുപോകും.. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ ഞാൻ പ്രണവിന്റെ അച്ഛനായാണ് അഭിനയിച്ചത്..സല്യൂട്ടിൽ ദുൽഖറിൻറെ ചേട്ടനായി അഭിനയിച്ചു. ദുൽഖറിന് ഒപ്പം അഭിനയിക്കാൻ എനിക്ക് കഴിഞ്ഞു.. അതുകൊണ്ട് താരപുത്രന്മാരെ എനിക്ക് വളരെ അടുത്തറിയാൻ സാധിച്ചു.

രണ്ടുപേരും തന്നെ ഞെട്ടിച്ചുകളഞ്ഞു.. പ്രണവ് ലൊക്കേഷനിൽ ആണെങ്കിൽ ഏതെങ്കിലും ഒരു മൂലയിൽ മതിലിൽ ചാരി ഇരിക്കും ഷോട്ട് റെഡിയായി എന്ന് പറഞ്ഞു വിളിക്കുമ്പോൾ മാത്രമേ വരുകയുള്ളൂ. അപ്പോൾ പോയി അഭിനയിക്കുന്നു. സിനിമയുടെ പോപ്പുലാരിറ്റി ഇഷ്ടമല്ല.. ഒരിക്കൽ പ്രണവ് എന്നോട് പറഞ്ഞു ഞാൻ ആകെ ടെൻഷനിലാണ്..സിനിമ ഇറങ്ങുന്നു കൂടുതൽ പേരെന്നെ അറിയും. ഒരുപാട് പേര് കാണും.. തിരിച്ചറിയും.

ലോകം മുഴുവൻ യാത്ര നടത്തുക എന്ന ത് എന്റെ സ്വപ്നമാണ്. ബസ്സിലാണ് ഞാൻ കൂടുതൽ യാത്ര ചെയ്യുന്നത്. അതൊക്കെ ഓർക്കുമ്പോൾ എനിക്ക് ഒരു ടെൻഷൻ. മമ്മുക്കയുടെയും മോഹൻലാലിൻറെയും ഏറ്റവും വലിയ സൗഭാഗ്യമാണ് അവരുടെ മക്കൾ. ദുൽഖർ ഇത്രയും വലിയൊരു നടൻറെ മകനാണെന്നു മറ്റൊരു തരത്തിലുള്ള മാറ്റങ്ങളും കാണാൻ കഴിയില്ല. വളരെ ബഹുമാനവും സ്നേഹവും ഉള്ള ആളാണ് ദുൽഖർ എന്നും അദ്ദേഹം പറയുന്നുണ്ട്.