Entertainment

ഒടിയന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയില്ലെങ്കിൽ ee പണി നിർത്തുമെന്ന് ശ്രീകുമാര്‍ മേനോൻ, ഡബിങ് തന്നെ നിര്‍ത്താന്‍ തീരുമാനിച്ചതായി മനോജ് |Manoj says he has decided to stop dubbing|

ഒടിയന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയില്ലെങ്കിൽ ee പണി നിർത്തുമെന്ന് ശ്രീകുമാര്‍ മേനോൻ, ഡബിങ് തന്നെ നിര്‍ത്താന്‍ തീരുമാനിച്ചതായി മനോജ് |Manoj says he has decided to stop dubbing|

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ എത്തിയ 2018ല് പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒടിയൻ. വലിയ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ചാണ് ഉണ്ടാക്കിയെങ്കിലും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ചിത്രത്തിനു ശേഷം നടൻ മോഹൻലാലും ശ്രീകുമാർ മേനോനും അടക്കം പലതരത്തിലുള്ള വിമർശനങ്ങളും വന്നു. വൻതാരനിര അല്ലാതെ മറ്റൊന്നും അവകാശപ്പെടാൻ ഉണ്ടായിരുന്നില്ല ചിത്രത്തിനെന്നായിരുന്നു ആദ്യം പ്രേക്ഷകർ ചൂണ്ടിക്കാണിച്ച പോരായ്മ. പ്രകാശ് രാജ്, മോഹൻ ലാൽ,മഞ്ജുവാര്യർ നരേൻ, എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നത്. ചിത്രത്തിൽ പ്രകാശ് രാജിനായി ഷമ്മി തിലകനും മനോജും ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ചിത്രത്തിൽ പ്രകാശ് രാജിന് വേണ്ടി താൻ 95 ശതമാനവും ഡബ്ബ് ചെയ്തിരുന്നു എന്നും പിന്നീടാണ് തന്നെ മാറ്റുന്നത് എന്നുമാണ് മനോജ് ഇപ്പോൾ പറയുന്നത്. ജിഞ്ചർ മീഡിയ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇങ്ങനെ സംസാരിച്ചത്. വാക്കുകൾ ഇങ്ങനെയാണ്..

ഒടിയൻ കഴിഞ്ഞ് ഡബ്ബിങ് നിർത്താൻ ഞാൻ ആലോചിച്ചതാണ്. ഇനി ചെയ്യുന്നില്ലെന്ന് പോലും ഞാൻ തീരുമാനിച്ചു. എന്നാൽ ആരെയും കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. കഴിഞ്ഞു പോയ ഒരു സംഭവമാണ്. ഡബ്ബ് ചെയ്ത ആൾക്ക് സംസ്ഥാന അവാർഡ് കിട്ടിയതും ചൂണ്ടിക്കാണിക്കുന്നുണ്ട്. 95 ശതമാനവും ഡബ്ബ് ചെയ്തിരുന്നു.. സിനിമയ്ക്കുവേണ്ടി ഡബ്ബ് ചെയ്ത് സംവിധായകനായ ശ്രീകുമാർ മേനോൻ അടക്കമുള്ളവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. നിങ്ങൾ സംസ്ഥാന അവാർഡ് മേടിച്ചില്ലെങ്കിൽ താൻ ഈ പണി നിർത്തും എന്നായിരുന്നു ശ്രീകുമാർ മേനോൻ എന്നോട് പറഞ്ഞത്. ഇതൊക്കെ കേട്ടിട്ട് ഞാൻ ഒരുപാട് ത്രില്ലടിച്ചിരുന്നു.

ഒരുപാടുപേർ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സിനിമയായിരുന്നു ഒടിയൻ. യഥാർത്ഥത്തിൽ ഒടിയനിൽ പ്രകാശ് രാജിന് വേണ്ടി ഡബ്ബ് ചെയ്യേണ്ടിയിരുന്നത് ഷമ്മി തിലകൻ തന്നെയായിരുന്നു. പിന്നീട് താൻ 90 ശതമാനവും ചെയ്ത ശേഷം ഷമ്മി തിലകൻ വീണ്ടും ചെയ്യുകയായിരുന്നു. അതിന്റെ കാരണം അറിയില്ലെന്നും ചെയ്യണം എന്ന് പറഞ്ഞപ്പോൾ ചെയ്തതാണ് എന്നുമാണ് മനോജ് പറയുന്നത്. പ്രധാനപ്പെട്ട ഒരു ഭാഗമെങ്കിലും താൻ ചെയ്യണമെന്ന് ശ്രീകുമാർ മേനോന് നിർബന്ധമായിരുന്നു.

അങ്ങനെ ചെയ്യുന്നതെന്നും മനോജ് പറയുന്നുണ്ട്. എന്നാൽ അപ്പോഴും വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. ഭയങ്കരമായി സ്വപ്നങ്ങളുടെ ഒരു സിനിമയായിരുന്നു ഒടിയൻ. ചിത്രത്തെക്കുറിച്ച് ലോകത്തോട് മുഴുവൻ പറയുകയും ചെയ്തിരുന്നു. പിന്നീട് ഇല്ലെന്ന് എങ്ങനെ പറയും എന്നാണ് ഞാൻ ആലോചിച്ചത്. ശ്രീകുമാർ മേനോന് വിഷമം ആയപ്പോൾ താനാണ് ആശ്വസിപ്പിച്ചത്. സാരമില്ല സർ ഇതൊക്കെ സിനിമയല്ലേ എന്ന് ഞാൻ ചോദിച്ചു. എന്നാൽ പിന്നീട് വേദന മാറ്റുവാൻ മേജർ എന്ന സിനിമയിൽ പ്രകാശ് രാജ് ശബ്ദം നൽകാനുള്ള അവസരം എത്തിയതായും മനോജ് ഓർക്കുന്നു. ഇന്ന് എനിക്കുള്ള നേട്ടങ്ങളെല്ലാം ഈശ്വരൻ പലിശസഹിതം നൽകിയതാണ്. ഒടിയനിലെ വേദന എന്റെ മനസ്സിനെ ഇന്നും ചുട്ടു പോള്ളികയാണ്. ടിവിയിൽ വരുമ്പോൾ ഇന്നും ഒടിയൻ ഒരു മുള്ളായി എന്നിൽ നിറഞ്ഞുനിൽക്കുന്നു.
Story Highlights:Manoj says he has decided to stop dubbing

Most Popular

To Top
$(".comment-click-13324").on("click", function(){ $(".com-click-id-13324").show(); $(".disqus-thread-13324").show(); $(".com-but-13324").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });