സിനിമ ആസ്വാദകർ കാത്തിരുന്ന ആ നിമിഷം എത്തി..! വിഷുദിനത്തിൽ മരയ്ക്കാർ ഏഷ്യാനെറ്റിൽ.!!

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ വലിയതോതിൽ തന്നെ പ്രതീക്ഷ നിറച്ചൊരു ചിത്രമായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം.

എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കൊണ്ടായിരുന്നു ചിത്രം തിയേറ്ററിലെത്തിയത്. പലതരത്തിലുള്ള ഡി ഗ്രേഡിങ് ചിത്രത്തിന് നേരെ ഉയർന്നു.. അതിൽ മനപൂർവ്വമുള്ളൊരു ഗ്രേഡിങ് ഉൾപ്പെട്ടിരുന്നു. സിനിമ ആസ്വാദകർ എല്ലാവരും ഒരേ പോലെ കാത്തിരിക്കുന്ന ആ മഹാ വിസ്മയം ടെലിവിഷൻ പ്രീമിയർ ആയി എത്തുകയാണ്. ഏഷ്യാനെറ്റിൽ വിഷു ദിനത്തിലാണ്, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മരയ്ക്കാർ അറബിക്കടലിലെ സിംഹം എത്തുന്നത്.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് അറബിക്കടലിലെ സിംഹം എന്ന ചിത്രം സ്വന്തമാക്കിയിരുന്നു. മലയാള സിനിമയിലെ ബാഹുബലി എന്നായിരുന്നു ചിത്രത്തെ ആദ്യകാലങ്ങളിൽ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. മികച്ച ഒരു ടെക്നിക്കൽ വശം തന്നെയായിരുന്നു ചിത്രത്തിന് എടുത്തുകാണിക്കാൻ ഉണ്ടായിരുന്നത്. എന്നതുകൊണ്ടുതന്നെ ചിത്രം മികച്ചതാണെന്ന് എല്ലാവരും ഒരേ പോലെ തന്നെ പറയുകയും ചെയ്തിരുന്നു.

ഇപ്പോൾ ചിത്രം ഏഷ്യാനെറ്റിൽ ഒരു ദൃശ്യ വിസ്മയം തീർക്കാൻ ഒരുങ്ങുമ്പോൾ, ആളുകൾ എല്ലാവരും അത് ഏറ്റെടുത്തിരിക്കുന്നു സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. കോവിഡ് മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോഴായിരുന്നു ചിത്രം എത്തിയിരുന്നത്. അതുകൊണ്ടുതന്നെ തിയേറ്ററിൽ പോയി കാണാൻ പറ്റാത്തവർക്ക് വേണ്ടിയാണ് ചിത്രം ഇപ്പോൾ ഏഷ്യാനെറ്റിൽ വീണ്ടുമെത്തുന്നത്. ചിത്രം കാണാൻ സാധിക്കാത്ത വരെ എല്ലാം വലിയ പ്രതീക്ഷയിലാണ്.

Leave a Comment