Entertainment

സുഹാനയും മക്കളും ഇല്ലാതെ ആഘോഷങ്ങൾ പൂർണ്ണമാവില്ലന്ന് മാഷുറ, ബേബി ഷവർ പാർട്ടിയുടെ ചിത്രങ്ങളുമായി മാഷുറ |Mashura baby shawer images

സുഹാനയും മക്കളും ഇല്ലാതെ ആഘോഷങ്ങൾ പൂർണ്ണമാവില്ലന്ന് മാഷുറ, ബേബി ഷവർ പാർട്ടിയുടെ ചിത്രങ്ങളുമായി മാഷുറ |Mashura baby shawer images

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ബഷീർ ബഷി. രണ്ടു ഭാര്യമാർ ഉള്ള ഒരു മത്സരാർത്ഥി എന്ന ലേബൽ തന്നെയായിരുന്നു ബഷീർ ബഷീയെ പ്രേക്ഷകർക്കിടയിലേക്ക് കൂടുതൽ ആകർഷിക്കാനുള്ള കാരണം. വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബഷീർ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു ചെയ്തത്. കുടുംബത്തിലുള്ള എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ട്. ബഷീറിന്റെ രണ്ടാം ഭാര്യയായ മാഷുറയ്ക്കാണ് ഏറ്റവും കൂടുതൽ ആരാധകർ യൂട്യൂബിൽ ഉള്ളത്. ഒരു മികച്ച വ്ലോഗർ കൂടിയാണ് മാഷുറ. ഇപ്പോൾ താരം ഗർഭിണിയാണ്. ഈ വിവരം യൂട്യൂബിലൂടെ തന്നെയാണ് ഇവർ ആരാധകരെ അറിയിച്ചിരുന്നത്. ഗർഭിണി ആയതിനുശേഷം ഉള്ള ഓരോ വിശേഷങ്ങളും പ്രേക്ഷകർക്കിടയിലേക്ക് ഇവർ എത്തിക്കാൻ മറക്കാറുണ്ടായിരുന്നില്ല. ഈ വിശേഷങ്ങളൊക്കെ തന്നെ വലിയ സ്വീകാര്യതയോടെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ മാഷുറയുടെ ബേബി ഷവർ പാർട്ടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ മാഷുറ തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ ഒക്കെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചിരുന്നത്.

സാധാരണയായി ഇവർ യൂട്യൂബിൽ വീഡിയോ പങ്ക് വെച്ചതിനുശേഷം ആണ് ബേബി ഷവർ പാർട്ടിയുടെ ചിത്രങ്ങൾ യൂട്യൂബിൽ പങ്കു വയ്ക്കാറുള്ളത്. എന്നാൽ ഇത്തവണ ആദ്യം ചിത്രങ്ങളാണ് എത്തിയത്. ഗർഭിണിയായിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ ദിവസങ്ങൾ വളരെ ബുദ്ധിമുട്ടേറിയതാണ് എന്നും എന്നാൽ തന്നെ ഇതൊക്കെ കുഞ്ഞിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്യുന്നത് എന്നും ഒക്കെ ആയിരുന്നു മാഷുറ ഇതിന് കുറിപ്പായി നൽകിയിരുന്നത്. അതോടൊപ്പം തന്നെ സുഹാനയും മക്കളും ഇല്ലാതെ ആഘോഷങ്ങൾ പൂർണ്ണമാവില്ല എന്നും താരം കുറിച്ചിരുന്നു. ഇപ്പോൾ മാഷുറയുടെ ബേബി ഷവർ പാർട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വളരെ ആഘോഷപൂർവ്വമായി തന്നെയാണ് ഈ പരിപാടികൾ നടത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.Story Highlights: Mashura baby shawer images

സുഹാനയും മക്കളും ഇല്ലാതെ ആഘോഷങ്ങൾ പൂർണ്ണമാവില്ലന്ന് മാഷുറ, ബേബി ഷവർ പാർട്ടിയുടെ ചിത്രങ്ങളുമായി മാഷുറ |Mashura baby shawer images

Most Popular

To Top