ഇത്തവണ ഓസ്‌കർ മത്സര ഘട്ടത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട 276 ചിത്രങ്ങളിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ച ഒരു മലയാള ചിത്രവും ഒരു തമിഴ് ചിത്രവും ആണ് മലയാളത്തിൽ നിന്ന് മോഹൻലാൽ നായകനായ ചരിത്രസിനിമ മരയ്ക്കാർ ആണെങ്കിൽ തമിഴ് സിനിമ സൂര്യ നായകനായ സോഷ്യൽ കോർട്ട് റൂം പ്ലേയ് ഡ്രാമ ആണ്. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ചിത്രമാണ്.

3 ദേശീയ അവാർഡ് മൂന്നും സംസ്ഥാന അവാർഡ് നേടി മരയ്ക്കാർ കഴിഞ്ഞ ഡിസംബറിലാണ് റിലീസ് ചെയ്തത്.. ഞ്ജനാവെൽ സംവിധാനം ചെയ്ത ജെയിംഭിം ആമസോൺ പ്രൈം റിലീസ് എത്തി.. വലിയ കയ്യടി നേടിയ ചിത്രമായിരുന്നു. വലിയ പ്രേക്ഷക സ്വീകാര്യത ആയിരുന്നു ചിത്രത്തിനു ലഭിച്ചത്. തമിഴ് ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത മരയ്ക്കാർ ചരിത്രം കഥാപാത്രമായി കുഞ്ഞാലി മരക്കാർ നാലാമൻ കഥയാണ് പറഞ്ഞത്.
നമുക്ക് അഭിമാനമായി ചിത്രങ്ങളുടെ നേട്ടം. ഇതിനെപ്പറ്റി അറിയിച്ചു മുൻപോട്ടു വന്നിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്…ഈ വർഷത്തെ ഓസ്കാർ നോമിനേഷനിൽ ഇന്ത്യയിൽ നിന്നുള്ള സിനിമകളിൽ അന്തിമ ലിസ്റ്റിൽ ജയ് ഭീം,മരക്കാർ എന്നീ സിനിമകൾ ഇടം പിടിച്ചത് അഭിമാനകരമാണ്. രാഷ്ട്രീയവും ചരിത്രവുമായി വ്യത്യസ്തവും ശക്തവുമായ പ്രമേയങ്ങൾ കൈകാര്യം ചെയ്ത രണ്ട് ചിത്രങ്ങളും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണെന്നതും കൗതുകകരമാണ്.

മലയാളം തമിഴ് ചലച്ചിത്ര മേഖലകളെ ഇന്ത്യൻ സിനിമയുടെ മുഖ്യധാരയിലേക് കൂടുതൽ ഉയർത്താൻ ഈ അവസരം സഹായകരമാകും. സി.പി.ഐ.(എം) സഹയാത്രികനായ ജസ്റ്റിസ്.കെ.ചന്ദ്രുവിന്റെ ഒറ്റയാൻ പോരാട്ടങ്ങളിലൂടെയും സി.പി.ഐ.(എം) – ന്റെ രാഷ്ട്രീയ ഇടപെടലുകളിൽ കൂടിയും അധസ്ഥിത ജനതയുടെ നീതിക്കായി പോരാടിയ യഥാർത്ഥ ചരിത്രത്തിൻ്റെ കഥ പറഞ്ഞ ജയ് ഭീം ഇതിനകം തന്നെ ലോക സിനിമാ നിരൂപകരുടെ ശ്രദ്ധയും അഭിനന്ദനങ്ങളും പിടിച്ചു പറ്റിയതാണ്.
ഏറെ കാലത്തിന് ശേഷമാണ് ഒരു മലയാള സിനിമ ഓസ്കാർ നോമിനേഷൻ അന്തിമ ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ഇതിനകം ദേശീയ അവാർഡ് കരസ്ഥമാക്കിയ മരക്കാർ എന്ന സിനിമയും സിനിമാ പ്രേമികളുടെ ശ്രദ്ധ ആകർഷിച്ച മലയാള ചിത്രമാണ്. സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. ഓസ്കാർ അവാർഡുകൾ ഇത്തവണ ഇന്ത്യയിലേക്ക് കൊണ്ടു വരാൻ ഇരു ചിത്രങ്ങൾക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു..