Entertainment

ഒരുപക്ഷേ മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നു.കലാഭവൻ മണിയുടെ അമ്മയായി തകർത്താടിയ മീനാ ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥ.|Maybe if Manichetan was there, this situation would not have happened

ഒരുപക്ഷേ മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നു.കലാഭവൻ മണിയുടെ അമ്മയായി തകർത്താടിയ മീനാ ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥ.

മലയാള സിനിമയിൽ നിരവധി അമ്മ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് മീന ഗണേശ്. കലാഭവൻ മണിയുടെ അമ്മയായുള്ള പ്രകടനം ആയിരിക്കും ഒരു പക്ഷെ മീനാ ഗണേശ് എന്ന നടിയെ കൂടുതലായും പ്രേക്ഷകർ മനസ്സിലാക്കുവാനുള്ള കാരണം. നാടകരംഗത്ത് നിന്നും ആയിരുന്നു സിനിമാരംഗത്തേക്ക് മീന ഗണേശ് എത്തിയത്. പിന്നീട് അഭിനയമികവു കൊണ്ട് ആണ് മികച്ച സ്വഭാവ നടിക്കുള്ള അംഗീകാരം ഈ നടി എത്തീരുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും അടക്കമുള്ള ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളിലൂടെ തനിക്ക് ഒരു പ്രകടനം സാധ്യമാകുമെന്ന് മീനാ ഗണേശ് ഉറപ്പിക്കുകയായിരുന്നു ചെയ്തത്.

അടുത്ത കാലങ്ങളിലായി സിനിമകളിലൊന്നും തന്നെ മീന ഗണേശിയെ കാണാൻ സാധിക്കുന്നില്ല. അതുപോലെതന്നെ സീരിയലുകളിലും നിറഞ്ഞു നിന്ന സാന്നിധ്യം തന്നെയായിരുന്നു മീന ഗണേഷ്.എന്നാൽ ഇന്ന് എവിടെയാണെന്ന് പോലും അറിയാൻ സാധിക്കുന്നില്ല. ഒരു നടിയായി ആയിരുന്നില്ല സ്വന്തം അമ്മയായി തന്നെയായിരുന്നു കലാഭവൻ മണി മീനാ ഗണേശനെ കണ്ടിരുന്നത് എന്ന് അന്ന് തന്നെ പല അഭിമുഖങ്ങളിലും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ മീനയക്കുറിച്ചുള്ള കുറിപ്പുകളാണ് ശ്രദ്ധനേടുന്നത്. മീന ഇപ്പോൾ നടക്കാൻ വയ്യാത്ത ഒരു അവസ്ഥയിലാണെന്നും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മീനയ്ക്ക് മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ വേണ്ട സഹായങ്ങൾ ലഭിക്കുമായിരുന്നു എന്നുമൊക്കെയാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റിലൂടെയാണ് വീണ്ടും മീനാ ഗണേശിന്റെ പേര് ചർച്ചയാകുന്നത്. കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയ സിനിമ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രമായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് മീന ഗണേശ്. രണ്ടു വർഷത്തിലധികമായി അഭിനയരംഗത്തു നിന്നും ഇടവേളയെടുത്തു. കാലിനു വയ്യാതെ ആയതോടെയാണ് അഭിനയത്തിൽ ഒരു താൽക്കാലിക ഇടവേളയെടുക്കുന്നത്. പല ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്നു. എന്നാൽ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഒക്കെ എത്തിയിട്ടുണ്ടായിരുന്നു. ഭർത്താവ് മരിക്കുന്നതിനു മുൻപ് തലകറക്കം അനുഭവപ്പെട്ടതോടെ ആണ് അവശ ആയി മാറിയത്. ഭർത്താവിന്റെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ട പോയിരിക്കുകയാണ്.

ഇപ്പോൾ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു കാലമായി പാലക്കാട് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാഴ്ചയിലധികം ആശുപത്രിയിൽ കഴിയേണ്ടി വന്നു. പിന്നീട് മീനയെ ക്കുറിച്ച് വിവരമൊന്നും ഇല്ലെന്നും അറിയുന്നുണ്ട്. അമ്മ സംഘടനയും ഫിലിം സൊസൈറ്റിയുടെയും പെൻഷൻ ലഭിക്കുന്നത് മാത്രമായിരുന്നു അന്നുണ്ടായിരുന്ന ഏക ആശ്വാസം എന്നാണ് അറിയാൻ കഴിഞ്ഞത്. മീനാ ഗണേശിന് ഒരു മകനും മകളും ആണുള്ളത്. ഭർത്താവ് മരിച്ചിട്ട് ഒരു വർഷം പിന്നിടുകയാണ്. നാടകത്തിൽ ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനെ തന്നെയായിരുന്നു വിവാഹം കഴിച്ചിരുന്നത്.
Story Highlights:Maybe if Manichetan was there, this situation would not have happened

To Top
$(".comment-click-13557").on("click", function(){ $(".com-click-id-13557").show(); $(".disqus-thread-13557").show(); $(".com-but-13557").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });