മീന വീണ്ടും വിവാഹിത ആകുന്നുവെന്ന വാർത്ത സത്യമാണോ.? സുഹൃത്ത് പറയുന്നു |Meena second marriage news response

മീന വീണ്ടും വിവാഹിത ആകുന്നുവെന്ന വാർത്ത സത്യമാണോ.? സുഹൃത്ത് പറയുന്നു |Meena second marriage news response

ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് മീന. വളരെ ചെറുപ്പകാലത്ത് തന്നെ സിനിമയിലേക്ക് കടന്നുവന്ന സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ മീനയ്ക്ക് സാധിച്ചിരുന്നു. മിനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അകാല മരണം അടുത്തകാലത്ത് ആരാധകരെ എല്ലാം വലിയ തോതിൽ തന്നെ വേദനയിലാഴ്ത്തിയ ഒരു വിഷയമായിരുന്നു. അതിനുശേഷം നടിയെ സംബന്ധിക്കുന്ന പല വാർത്തകളും പുറത്തു വന്നിരുന്നു. മീന വീണ്ടും വിവാഹിതയാകുന്നു എന്ന താരത്തിലും ചില തമിഴ്, തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ഇപ്പോൾ ഇതിനെക്കുറിച്ചൊക്കെ താരത്തിന്റെ ഉറ്റ സുഹൃത്തായ രേണുക പ്രവീൺ പ്രതികരിക്കുകയാണ്.

മീന വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്ത തീർത്തും തെറ്റാണ് എന്നും ഈ വാർത്തകൾ ശ്രദ്ധിക്കുന്നില്ല എന്നുമാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് വീണ്ടും മീന വിവാഹിതയാകുന്നത് എന്നും മകൾക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നുമുള്ള തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. ബിസിനസുകാരനായ ഒരു വ്യക്തിയാണ് താരം വിവാഹം കഴിക്കുന്നത് എന്ന തരത്തിൽ പോലും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് പൂർണമായും തെറ്റാണ് എന്നായിരുന്നു സംരംഭകയും അടുത്ത സുഹൃത്തുമായ രേണുക പ്രവീൺ പറഞ്ഞിരുന്നത്. മാധ്യമങ്ങളുടെ വെറും ഗോസിപ്പുകൾ മാത്രമാണ് രേണുക വ്യക്തമാക്കിയിരുന്നു.

നിരവധി ആരാധകരുള്ള ഒരു താരമാണ് മീന. മലയാളത്തിൽ ബ്രോഡാഡി എന്ന ചിത്രമാണ് മീനയുടേതായി അവസാനം പുറത്തു വന്ന ചിത്രം. വലിയൊരു ആരാധകനിരയെ സ്വന്തമാക്കിയ മീനയുടെ ജീവിതത്തിലെ വേദനകൾ ആരാധകരിലും നൊമ്പരം ഉണ്ടാക്കിയിരുന്നു. മീനയെക്കുറിച്ചുള്ള ഈ വാർത്ത ക്ഷണനേരം കൊണ്ടാണ് ആരാധകർ എല്ലാം ഏറ്റെടുത്തിരുന്നത്. എന്നാൽ രൂക്ഷമായ തരത്തിൽ ഇതിനെ വിമർശിച്ചവരും ഉണ്ടായിരുന്നു. മലയാളത്തിലേക്ക് ഇനി എപ്പോഴാണ് മീന മടങ്ങി വരുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. മീനയുടെ മടങ്ങി വരവിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ് എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യവുമാണ് താരം.
Story Highlights: Meena second marriage news response