സാരിയിൽ വലിയകുട്ടിയായി മീനാക്ഷി. അമ്മയെ പോലെ സുന്ദരി എന്ന് ആരാധകർ.

വളരെയധികം പ്രിയപ്പെട്ട താര ദമ്പതിമാരാണ് കാവ്യാമാധവനും ദിലീപും.

ദിലീപിൻറെ കുടുംബത്തെയും എത്ര വിവാദങ്ങൾക്കിടയിലും ആരാധകർ ചേർത്തു പിടിക്കുന്നുണ്ട്. ദിലീപിൻറെ മകൾ മഹാലക്ഷ്മിയും മീനാക്ഷിയും ആരാധകരുടെ പ്രിയപ്പെട്ട കുട്ടികുറുമ്പികൾ ആണ്. ഇവരുടെ വിശേഷങ്ങൾ അറിയാൻ ഇപ്പോഴും ആരാധകർ കാത്തിരിക്കുന്നുണ്ട്. 2018 ഒക്ടോബർ 19 നായിരുന്നു മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ചത് കൊണ്ടാണ് കുടുംബം മഹാലക്ഷ്മി എന്ന പേര് കുഞ്ഞിന് നൽകിയത്. മഹാലക്ഷ്മിക്ക് നാലു വയസ്സ് ആണ് ഇനി.

കുഞ്ഞു മഹാലക്ഷ്മിയെ നോക്കാനും പരിപാലിക്കാനും ഒക്കെയുള്ള തിരക്കിലുമാണ് ദിലീപും കാവ്യയും ചേച്ചി മീനാക്ഷിയും. കാവ്യ സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞതിങ്ങനെയാണ്, കാവ്യ ഇപ്പോൾ മഹാലക്ഷ്മി നോക്കാനുള്ള തിരക്കിലാണ്. അവൾക്ക് അഭിനയിക്കാൻ തോന്നുമ്പോൾ അവൾ ചെയ്യട്ടെ എന്ന്. മഹാലക്ഷ്മി വീട്ടിൽ കുസൃതി ആണ് എന്ന തരത്തിൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലും വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ചേച്ചി മീനാക്ഷിയുടെ പുതിയ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ചുവപ്പ് ആഷും നിറത്തിലുള്ള സാരീ അണിഞ്ഞുകൊണ്ടുള്ള മീനാക്ഷിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മീനാക്ഷി വലിയ കുട്ടിയായല്ലോന്ന് ആണ് ആളുകൾ പറയുന്നത്..ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുഞ്ഞിൻറെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആരാധകരെല്ലാം ഈ ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷിയുടെ പിറന്നാളും. എന്നാൽ വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാതെയാണ് ഈ പിറന്നാൾ മീനാക്ഷിക്ക് കടന്നുപോയത്.

Leave a Comment

Your email address will not be published.

Scroll to Top