മീനാക്ഷിക്ക് മറ്റ് ആരെക്കാളും പ്രിയപ്പെട്ടത് മഹാലക്ഷ്മി തന്നെ, അതിന്റെ കാരണം ഇത് |Meenakshi Dhileep and Mahalakahmi cute image viral

മീനാക്ഷിക്ക് മറ്റ് ആരെക്കാളും പ്രിയപ്പെട്ടത് മഹാലക്ഷ്മി തന്നെ, അതിന്റെ കാരണം ഇത് |Meenakshi Dhileep and Mahalakahmi cute image viral

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയായ മീനാക്ഷി ദിലീപിനെ പ്രത്യേകമായി ആർക്കും പറഞ്ഞു പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളുടെ മകൾ എന്ന നിലയിൽ അത്രത്തോളം ശ്രദ്ധയാണ് മീനാക്ഷി. സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒന്നുമത്ര സജീവമല്ല എങ്കിൽ പോലും വല്ലപ്പോഴും മീനാക്ഷി സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ ആരാധകരെല്ലാം അത് ഏറ്റെടുക്കാറുണ്ട്. 22 വയസ്സുകാരിയായ മീനാക്ഷിക്ക് ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിലെ ആരാധക വൃന്ദം വളരെ വലുതുമാണ്. മഞ്ജുവാര്യമായി ദിലീപ് പിരിഞ്ഞപ്പോഴും മീനാക്ഷിക്ക് അച്ഛനൊപ്പം പോകാനായിരുന്നു താല്പര്യം. അച്ഛന്റെ രണ്ടാം വിവാഹത്തിനും എല്ലാ ചടങ്ങുകളിലും മീനാക്ഷി ഒപ്പമുണ്ടായിരുന്നു.

കാവ്യ മാധവനെ നല്ലൊരു സുഹൃത്തായി ആണ് താരം കാണുന്നത് എന്ന് ചിത്രങ്ങളിലൂടെ ഒക്കെ മനസ്സിലാക്കാൻ സാധിച്ചിരുന്നു. സിനിമയിലുള്ള ഒരു അടുത്ത സുഹൃത്ത് എന്നത് നടി നമിത മാത്രമാണ്. നമിതയുടെ ഒരു പിറന്നാൾ പോലും മീനാക്ഷി മറക്കില്ല. കൃത്യമായി തന്നെ മീനാക്ഷി നമിതയെ പിറന്നാളാശംസകളുമായി എത്തുകയും ചെയ്യാറുണ്ട. ഇപ്പോൾ മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം ഡിപി ആണ് ദിലീപിന്റെ ഫാൻസുകാർക്ക് ഇടയിൽ ശ്രെദ്ധ നേടുന്നത്. കുഞ്ഞനുജത്തി മഹാലക്ഷ്മി തന്നെ ചുംബിക്കുന്ന ഒരു ചിത്രമാണ് മീനാക്ഷി ഡിപി ആക്കിയിരിക്കുന്നത്. ചേച്ചിയും അനുജത്തിയും തമ്മിലുള്ള ആത്മബന്ധം എത്രത്തോളം ദൃഢമാണെന്ന് ആ ഒരു ചിത്രത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും എന്നാണ്. മാമാട്ടി എന്നാണ് മഹാലക്ഷ്മിയെ മീനാക്ഷി ഓമനച്ചു വിളിക്കാറുള്ളത്.

മഹാലക്ഷ്മിയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ചേച്ചി മീനാക്ഷിയാണ് എന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാകാര്യത്തിനും മഹാലക്ഷ്മിക്ക് ചേച്ചിയെ മതി എന്നായിരുന്നു അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്. മീനാക്ഷി ഒരു ഒതുങ്ങിയ പ്രകൃതക്കാരിയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. സിനിമയിലേക്ക് മകൾ വരുന്നില്ലെന്ന് ചോദ്യത്തിന് ദിലീപ് നൽകിയ മറുപടി ഇപ്പോൾ പഠിക്കുകയാണ് എന്നായിരുന്നു. എന്നാൽ മീനാക്ഷിക്ക് മറ്റ് ആരെക്കാളും പ്രിയപ്പെട്ടത് മഹാലക്ഷ്മി ആണല്ലോ എന്നാണ് ഇപ്പോൾ ദിലീപിന്റെ ഫാൻസ് പേജുകൾ പറയുന്നത്. മീനാക്ഷി ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് മഹാലക്ഷ്മിയ്ക്ക് ആണോ എന്നും ഫാൻസ് പേജുകളിലൂടെ ആരാധകർ പറയുന്നു.Story Highlights: Meenakshi Dhileep and Mahalakahmi cute image viral