നടി നമിത പ്രേമോദിന്റെ കഫെ ഉദ്ഘാടനത്തിൽ തിളങ്ങി നടിമാർ ഒപ്പം മീനാക്ഷി ദിലീപും, ചിത്രങ്ങൾ ഏറ്റെടുത്തു പ്രേക്ഷകർ |Meenakshi Dileep and actresses shine at the opening of Namitha Premod’s cafe, the audience takes pictures

നടി നമിത പ്രേമോദിന്റെ കഫെ ഉദ്ഘാടനത്തിൽ തിളങ്ങി നടിമാർ ഒപ്പം മീനാക്ഷി ദിലീപും, ചിത്രങ്ങൾ ഏറ്റെടുത്തു പ്രേക്ഷകർ |Meenakshi Dileep and actresses shine at the opening of Namitha Premod’s cafe, the audience takes pictures

നടി നമിത പ്രമോദ് ഇപ്പോൾ ഒരു നടി എന്നതിലുപരി ഒരു സംരംഭകയായി മാറിയിരിക്കുകയാണ്. കൊച്ചിയിൽ തന്നെ ഒരു കഫെയാണ് തുടങ്ങിയിരിക്കുന്നത്. സമ്മർ ടൗൺ കഫെ എന്ന് പറഞ്ഞുകൊണ്ടാണ് ഈ റസ്റ്റോറന്റ് തുടങ്ങിയിരിക്കുന്നത്. ഇപ്പോൾ കടയുടെ ഉദ്ഘാടനത്തിനായി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളെയും താരം ക്ഷണിച്ചിരുന്നു. ഇതൊക്കെയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അനു സിതാര, നമിത പ്രമോദ്,രജീഷ വിജയൻ, അപർണ ബാലമുരളി, മിയ ജോർജ്, ദിലീപിന്റെ മകൾ മീനാക്ഷി തുടങ്ങിയവരൊക്കെ ഈ പരിപാടിയിൽ എത്തിയിരുന്നു. എല്ലാവരും ഒരുമിച്ച് നിന്നാണ് ഈയൊരു കഫെ ഉദ്ഘാടനം ചെയ്തിരുന്നത്. മീനാക്ഷി ദിലീപിനെ വേദിയിൽ കണ്ടതാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വലിയ സന്തോഷം നിറച്ചിരിക്കുന്നത്. മീനാക്ഷി ഇവിടെ എത്തിയത് ഒരു വ്യത്യസ്തമായ ലുക്കിൽ ആയിരുന്നു. പൊതുവെ അധികം മോഡേൺ ലുക്കിൽ കാണാത്ത മീനാക്ഷി അല്പം മോഡേൺ ലുക്കിൽ ആണ് ഈ ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയത്.

അതുകൊണ്ടു തന്നെ ശ്രദ്ധ നേടിയായിരുന്നു ഈ ഒരു പരിപാടി. ഒരു ഫ്രോക്ക് അണിഞ്ഞു കൊണ്ടാണ് താരം എത്തിയിരുന്നത്. പരിപാടിയിൽ പിന്നിൽ മാറിനിന്ന മീനാക്ഷിയെ പലതവണയായി നമിത മുന്നിലേക്ക് വിളിക്കുകയും ഉദ്ഘാടനത്തിനും മറ്റും നിർബന്ധിച്ച് തന്നെ പങ്കെടുപ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരുന്നത്. ഇരുവരും ഒരുമിച്ചുള്ള സൗഹൃദത്തിന്റെ ആഴം വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. നിരവധി ആളുകളാണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വലിയ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രങ്ങൾക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. മലയാള സിനിമയിലെ ഇപ്പോഴത്തെ താരങ്ങളെല്ലാം ഒരുമിച്ച് നിന്നാണ് ഈ ഉദ്ഘാടനം നടത്തിയിരിക്കുന്നത് എന്നും നല്ല ഭംഗിയുണ്ട് ഇത് എന്നുമായിരുന്നു ചിലർ പങ്കുവെച്ചിരുന്നത്. നല്ലൊരു നടി എന്നതുപോലെ തന്നെ നല്ലൊരു സംരംഭകയായും തിളങ്ങാൻ സാധിക്കട്ടെ എന്നാണ് പലരും താരത്തെ ആശംസിക്കുന്നത്.
Story Highlights: Meenakshi Dileep and actresses shine at the opening of Namitha Premod’s cafe, the audience takes pictures