വീണ്ടും ബാർബി ഡോളിനെ പോലെ പ്രേക്ഷകരെ അമ്പരിപ്പിച്ചു മീര ജാസ്മിന്റെ ന്യൂ ലുക്ക് |Meera Jasmin new glamorous photoshoot

വീണ്ടും ബാർബി ഡോളിനെ പോലെ പ്രേക്ഷകരെ അമ്പരിപ്പിച്ചു മീര ജാസ്മിന്റെ ന്യൂ ലുക്ക് |Meera Jasmin new glamorous photoshoot

ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച താരോദയം ആയിരുന്നു മീരാ ജാസ്മിൻ. നിരവധി ആരാധകരെയാണ് മീര സ്വന്തമാക്കിയിരുന്നത്. മലയാള സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിക്കാൻ മീരയ്ക്ക് ഒരുപാട് സമയം ഒന്നും വേണ്ടി വന്നിരുന്നില്ല എന്നതാണ് സത്യം. അത്രത്തോളം ആരാധകനിരയെ മീരയ്ക്കെ സ്വന്തമാക്കാൻ കഴിഞ്ഞു. ശക്തമായ നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ മീരയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളവും കടന്ന് അന്യഭാഷകളിലേക്കും താരത്തിന്റെ അഭിനയ മികവ് എത്തിയിരുന്നു. അന്യഭാഷ ചിത്രങ്ങളിലും വളരെ മികച്ച പ്രകടനം കാഴ്ചവച്ച മീര ജാസ്മിൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെയായിരുന്നു സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുന്നതും.

തുടർന്ന് മീര വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു ചെയ്തത്. ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് താരം നടത്തുകയും ചെയ്തിരുന്നു. മകൾ എന്ന ചിത്രത്തിലെ കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. തിരിച്ചുവരവിൽ സോഷ്യൽ മീഡിയയിൽ വരെ തന്റെ സാന്നിധ്യം ശക്തമാക്കിയിരുന്നു താരം. നിരവധി ആരാധകരെ ആയിരുന്നു സോഷ്യൽ മീഡിയയിൽ താരം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. മോഡലിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം ഇപ്പോൾ. അതുകൊണ്ടു തന്നെ അല്പം ഗ്ലാമറസ് മെമ്പോടിയുള്ള ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ വീണ്ടും ഫ്ലോറൽ വേഷത്തിൽ ഒരു ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

ഒരു ബാർബി ഡോളിനെ പോലെ സുന്ദരിയാണ് താരം, ചിത്രങ്ങളിൽ എന്നാണ് പ്രേക്ഷകർ പറയുന്നത്. മികച്ച സ്വീകാര്യതയാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് സമിശ്രമായ ചില കമന്റുകളാണ് ലഭിക്കുന്നത്. ചിലർ പ്രശംസിച്ചും ചിലർ വിമർശിച്ചും ആണ് എത്തുന്നത്. പണ്ട് താൻ ഫാഷനിൽ ഒന്നും അത്ര ശ്രദ്ധിക്കുമായിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ അപ്ഡേറ്റ് ആകേണ്ടത് അത്യാവശ്യമാണ് എന്ന് ഒക്കെയായിരുന്നു ഒരിക്കൽ താരം പറഞ്ഞിരുന്നത്.
Story Highlights: Meera Jasmin new glamorous photoshoot