ഉടലഴക്ക് വ്യക്തമാകുന്ന വസ്ത്രത്തിൽ അതിസുന്ദരിയായി മീര ജാസ്മിൻ | Meera Jasmin new Photoshoot

ഉടലഴക്ക് വ്യക്തമാകുന്ന വസ്ത്രത്തിൽ അതിസുന്ദരിയായി മീര ജാസ്മിൻ | Meera Jasmin new Photoshoot

ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളികളുടെ മനസ്സിൽ തന്റെതായ ഇടം നേടാൻ സാധിച്ച നടിയാണ് മീരാ ജാസ്മിൻ. നിരവധി ആരാധകരെ സ്വന്തമാക്കിയ മീര പിന്നീട് പ്രേക്ഷകരുടെ ഹൃദയം നിറയുന്ന നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി മാറി. പിന്നീട് സിനിമയിൽ നിന്നും വലിയൊരു ഇടവേള മീര എടുത്തു. അടുത്ത കാലത്തായിരുന്നു മീര തിരികെയെത്തിയത്. സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ തിരിച്ചുവരവ്. വലിയ സ്വീകാര്യതയോടെയാണ് തിരിച്ചുവരവിനെ പ്രേക്ഷകരെല്ലാം ഏറ്റെടുത്തിരുന്നത്. തിരിച്ചുവരവിൽ അടിമുടി മാറി മീര ജാസ്മിനേ ആണ് കാണാൻ സാധിച്ചത്.

ലുക്കിലും വലിയ മാറ്റങ്ങളായിരുന്നു മീര കൊണ്ടുവന്നത്. മുൻപ് ഫാഷനെ കുറിച്ച് ഒരുപാട് ചിന്തിക്കാറുണ്ടായിരുന്നില്ല എന്നും ചുരിദാർ ഇട്ടു കൊണ്ട് അവാർഡ് വാങ്ങാൻ വരെ പോയിട്ടുണ്ടായിരുന്നുവെന്നും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പലപ്പോഴും ഡ്രസ്സിനെ കുറിച്ചും ഭാഷയെക്കുറിച്ചും ചിന്തിക്കുന്ന ഒരു വ്യക്തിയായിരുന്നു താൻ. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. കുറേക്കൂടി കാര്യങ്ങൾ നല്ല രീതിയിൽ നോക്കി കാണാൻ ശ്രമിച്ചു എന്നാണ് മീര പറയുന്നത്. രണ്ടാം ഭാഗമായി വന്നപ്പോൾ തന്നെ താരം ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ഓപ്പൺ ചെയ്തു. ഇന്നത്തെ കാലത്ത് ഇൻസ്റ്റഗ്രാം ഒന്നുമില്ലെങ്കിൽ നമ്മൾ അപ്ഡേറ്റഡ് ആവില്ല എന്നായിരുന്നു ഇതിന് മറുപടിയായി മീരാ ജാസ്മിൻ പറഞ്ഞിരുന്നത്. ഈ മറുപടികൾ ഒക്കെ തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങളാകട്ടെ അതീവ ഗ്ലാമറസിൽ ഉള്ളതും. ഇപ്പോൾ മീര പങ്കുവച്ചിരിക്കുന്നത് പുതിയ ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

കറുത്ത നിറത്തിലുള്ള ഒരു പ്രത്യേകതരം വസ്ത്രത്തിൽ അതീവ ഗ്ലാമറസായി ശരീരഭാഗങ്ങൾ കാണാവുന്ന തരത്തിലാണ് മീര ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. എന്തൊരു മാറ്റമാണ് നടിയ്ക്ക് വന്നതെന്നാണ് പ്രേക്ഷകരെല്ലാം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് മീര തന്നെയാണോ എന്നും ആളുകൾ ചോദിക്കുന്നു. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
Story Highlights: Meera Jasmin new Photoshoot