കസവുസാരിയിൽ പ്രൗഢിയോടെ മീര. ഈ മീരയെയാണ് ഞങ്ങൾക്കിഷ്ടം എന്ന് പ്രേക്ഷകർ.| Meera Jasmin new photoshoot viral in Instagram

കസവുസാരിയിൽ പ്രൗഢിയോടെ മീര. ഈ മീരയെയാണ് ഞങ്ങൾക്കിഷ്ടം എന്ന് പ്രേക്ഷകർ.| Meera Jasmin new photoshoot viral in Instagram

ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീരാ ജാസ്മിൻ. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മീര പ്രേക്ഷകരുടെ ഹൃദയം സ്വന്തമാക്കിയിട്ടുണ്ട്. മീരയുടെ ഓരോ വാർത്തകളും വലിയ ഇഷ്ടത്തോടെ തന്നെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ ഇതാ മീര സോഷ്യൽ മീഡിയയിലും സജീവമാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ എന്ന ചിത്രത്തിലൂടെ ഒരു വലിയ തിരിച്ചു വരവ് മീര നടത്തിയത്. ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. രണ്ടാമത്തേ തിരിച്ചുവരവിൽ സോഷ്യൽ മീഡിയയിലും മറ്റും സജീവ സാന്നിധ്യമായിയായിരുന്നു മീര എത്തിയിരുന്നത്.

ഇൻസ്റ്റഗ്രാമിലും മറ്റും സജീവമായപ്പോൾ മീര അതിനു പറഞ്ഞ മറുപടി നമ്മൾ അപ്ഡേറ്റഡ് ആവണം എന്നതാണ്. ഇല്ലെങ്കിൽ നമ്മളെ ആരും ശ്രദ്ധിക്കില്ലന്ന്. മീര സോഷ്യൽ മീഡിയയിൽ സജീവമായതോടെ ആളുകൾ വിമർശന കമെന്റുകളുമായി എത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ താരം അക്കൗണ്ട് എടുത്തതിനു ശേഷം പങ്കുവെച്ചത് എല്ലാം തന്നെ ഗ്ലാമറസ് മെമ്പോടിയുള്ള ഫോട്ടോഷൂട്ടുകൾ ആയിരുന്നു. ഈ ഫോട്ടോഷോട്ടുകൾക്കെതിരെ ആയിരുന്നു ആരാധകർ മോശം കമന്റുകളുമായി വന്നത്. ഫീൽഡിൽ പിടിച്ചു നിൽക്കുവാനുള്ള ഒരു കാട്ടിക്കൂട്ടൽ ആണോ ഇതെന്ന് ചോദിച്ചു കൊണ്ടാണ് പലരും രംഗത്ത് എത്തിയിരുന്നത്.

ഇപ്പോൾ ഇതാ മീര തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. കുറേക്കാലങ്ങളായി ബോൾഡ് ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവയ്ക്കുന്നതിനാൽ മീര ഇൻസ്റ്റഗ്രാമിന്റെ ഹോട്ട് ക്യൂൻ എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ നാടൻ വേഷത്തിലാണ് മീരയെ കാണാൻ സാധിച്ചിരിക്കുന്നത് കസവ് സാരിയിൽ തിളങ്ങി അതിസുന്ദരിയായി ആണ്.

വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ മീരയുടെ ഈ ഒരു ചിത്രങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. വളരെ നന്നായി എന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്. ആ പഴയ മീരയെ കാണാൻ സാധിച്ചത് അതിലും വലിയ സന്തോഷം ഒന്നുമില്ല. ഇങ്ങനെ കാണാനാണ് തങ്ങൾക്ക് ഇഷ്ടം ഈ മീരയാണ് സുന്ദരിയാണ് എന്നൊക്കെയാണ് ആളുകൾ കമന്റ് ചെയ്യുന്നത്.
Story Highlights: Meera Jasmin new photoshoot viral in Instagram