Entertainment

സ്ലീവലസ് വേഷത്തിൽ മോളിവുഡിനെ കോരിത്തരിപ്പിച്ച മീരയുടെ ത്രസിപ്പിക്കുന്ന ഫോട്ടോ ഷൂട്ട് |Meera Jasmin New Photoshoot

സ്ലീവലസ് വേഷത്തിൽ മോളിവുഡിനെ കോരിത്തരിപ്പിച്ച മീരയുടെ ത്രസിപ്പിക്കുന്ന ഫോട്ടോ ഷൂട്ട് |Meera Jasmin New Photoshoot

അതിശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിൽ തന്റെതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ചിട്ടുള്ള ഒരു നടിയാണ് മീരാ ജാസ്മിൻ. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ തുടക്കം. പിന്നീട് മലയാളത്തിൽ മീരയ്ക്ക് തിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല. അത്രത്തോളം നിരവധി മികച്ച കഥാപാത്രങ്ങളെയാണ് താരത്തിന് ലഭിച്ചിരുന്നത്. പ്രേക്ഷകരെല്ലാം തന്നെ താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും വലിയ ഇഷ്ടത്തോടെ ഏറ്റെടുക്കുകയും ചെയ്തു. മലയാളവും കടന്ന് അന്യഭാഷയിലേക്ക് ചേക്കേറാൻ താരത്തിന് സാധിച്ചു. വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലും തന്റെ കഴിവ് തെളിയിച്ച മീര പിന്നീട് സിനിമയിൽ നിന്നും ഇടവേള എടുത്തു. വലിയൊരു ഇടവേളയ്ക്കു ശേഷം തിരികെയെത്തിയത്.

സോഷ്യൽ മീഡിയയിൽ അടക്കം സജീവ സാന്നിധ്യമായിയിരുന്നു. അതുകൊണ്ട് തന്നെ ഓരോ വാർത്തകളും ശ്രദ്ധ നേടുകയും ചെയ്തു. സത്യൻ അന്തിക്കാട് ഒരുക്കി ജയറാം നായകനായി എത്തിയ മകൾ എന്ന ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തിരിച്ചു വരവ്. വളരെ മികച്ചൊരു കഥാപാത്രത്തെ തന്നെയാണ് മകളിൽ മീര ജാസ്മിൻ അവിസ്മരണീയമാക്കിയത്. എങ്കിലും ബോക്സോഫീസിൽ വലിയ ഉലച്ചിൽ ഉണ്ടാക്കാൻ ചിത്രത്തിന് സാധിച്ചില്ല. അതോടെ വീണ്ടും ലൈംലൈറ്റിൽ നിന്ന് ഒരു അല്പം മാറിനിന്നു മീര. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് താരമിപ്പോൾ. മോഡലിംഗ് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മീര ജാസ്മിൻ.

താരം പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് തന്നെ അല്പം ഗ്ലാമർസ് മെമ്പോടിയിലുള്ളത്. കിടിലൻ ഫോട്ടോഷൂട്ടുകൾ ആണ് തിരിച്ചു വരവിന് ശേഷം മീര പങ്കു വച്ചിട്ടുള്ളത്. അത്തരത്തിൽ പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ടും ശ്രെദ്ധ നേടുന്നുണ്ട്. ഗ്ലാമറസ് മെമ്പോടിയോട് കൂടിയ ഫോട്ടോഷൂട്ട് തന്നെയാണ് ഇതും. ഈ ചിത്രത്തിൽ അല്പം ഹോട്ട് ലുക്കിൽ ആണ് മീര എത്തിയിരിക്കുന്നത്. മീരയുടെ ചിത്രം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഇടം പിടിച്ചു. സിനിമ ഇല്ലാത്തതു കൊണ്ടാണോ ഇപ്പോൾ ഇത്തരം കാര്യങ്ങളിലോക്കെ കൂടുതൽ ശ്രദ്ധ നൽകുന്നത് എന്നാണ് ഒരുപറ്റമാളുകൾ മീരയോട് കമന്റുകളിലൂടെ ചോദിച്ചിരിക്കുന്നത്.
Story Highlights:Meera Jasmin New Photoshoot

സ്ലീവലസ് വേഷത്തിൽ മോളിവുഡിനെ കോരിത്തരിപ്പിച്ച മീരയുടെ ത്രസിപ്പിക്കുന്ന ഫോട്ടോ ഷൂട്ട് |Meera Jasmin New Photoshoot

Most Popular

To Top