Entertainment

വീണ്ടും ത്രസിപ്പിക്കുന്ന ബോൾഡ് ലുക്കിൽ മോളിവുഡ് ഗ്ലാമർസ് ക്വീൻ എത്തി.|Meera Jasmine bold new photos

വീണ്ടും ത്രസിപ്പിക്കുന്ന ബോൾഡ് ലുക്കിൽ മോളിവുഡ് ഗ്ലാമർസ് ക്വീൻ എത്തി.|Meera Jasmine bold new photos |

മലയാള സിനിമയിൽ ശക്തമായ ആരാധകനിരയുള്ള ഒരു നടി തന്നെയാണ് മീര ജാസ്മിൻ. മലയാള സിനിമയിൽ സൂപ്പർഹിറ്റ് നായികമാരിൽ ഒരാൾ ആയി തെളിഞ്ഞു നിൽക്കുന്ന ഒരു മുഖം തന്നെയാണ് മീരയുടെ. ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു നടിയാണ് മീരാ ജാസ്മിൻ. പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ മീര തന്റെതായ ഇടം സിനിമയിൽ ഉറപ്പിക്കുകയായിരുന്നു ചെയ്തത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റെതായ കൈയൊപ്പ് ചാർത്താൻ മീരയ്ക്ക് കഴിഞ്ഞു. മലയാള സിനിമയിൽ നിന്നും തന്റെതായ ഒരു ഇടം നേടി തന്നെയാണ് മീര സിനിമയിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയത്.

വലിയ ഒരു ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിലേക്ക് വീണ്ടും ഈ അടുത്ത് ഒരു തിരിച്ചുവരവ് നടത്തിയിരുന്നത്. സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ എന്ന ചിത്രത്തിലൂടെയാണ് രണ്ടാമത്തെ തിരിച്ചുവരവിന് മീര തയ്യാറെടുത്തത്. രണ്ടാമത്തെ തിരിച്ചുവരവിൽ സോഷ്യൽ മീഡിയയിൽ എല്ലാം സൂപ്പർ സ്റ്റാർ ആയി മാറിയ താരം കൂടി ആണ് മീര.സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാതിരുന്ന മീര രണ്ടാമത്തെ വരവിനോടനുബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്യുകയും സോഷ്യൽ മീഡിയയിൽ സജീവമാവുകയും ഒക്കെ ആയിരുന്നു ചെയ്തത്. തന്റെ ഇൻസ്റ്റഗ്രാം നിയന്ത്രിക്കുന്നത് താനായിരിക്കും എന്ന് അറിയിച്ചു മീര. ഒരാഴ്ച കൊണ്ട് തന്നെ ഒരു ലക്ഷത്തിലധികം ആരാധകരെയാണ് മീരയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ലഭിച്ചത്. നിരവധി ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മീരയ്ക്ക് ഉള്ളത്. ഇൻസ്റ്റഗ്രാമിലൂടെ മീര പങ്കുവയ്ക്കുന്നത് കൂടുതലും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്.

ബോൾഡ് ലുക്കിൽ ഉള്ള മീരയുടെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. മീരയുടെ ചിത്രങ്ങൾക്ക് പലപ്പോഴും വിമർശനങ്ങളും എത്താറുണ്ട്. എന്നാൽ ഈ വിമർശനങ്ങളെ ഒന്നും തന്നെ മീര ഗൗനിക്കാറില്ല എന്നതാണ് സത്യം. വീണ്ടും പുതിയൊരു ചിത്രവുമായാണ് മീര എത്തിയിരിക്കുന്നത്. ഈ ചിത്രവും അല്പം ഗ്ലാമറസ് മേമ്പൊടിയോടെ തന്നെ ഉള്ളതാണ്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. രസകരമായ ചില കമന്റുകളും ഈ ചിത്രത്തിനു താഴെ വരുന്നുണ്ട്. മടങ്ങിവരവിൽ തന്റെ ഫിറ്റ്നസ്സും സൗന്ദര്യവും ഒക്കെ നന്നായി ശ്രദ്ധിക്കുന്ന ഒരു മീരയെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതിനു മുൻപ് മീര അത്രത്തോളം മോഡേൺ ആയിരുന്ന ഒരു വ്യക്തിയായിരുന്നില്ല. എന്നാൽ തിരിച്ചുവരവിന് ശേഷം മീര ഒരുപാട് മാറി എന്നും പ്രേക്ഷകർ പറയുന്നു.
Story Highlights:Meera Jasmine bold new photos

വീണ്ടും ത്രസിപ്പിക്കുന്ന ബോൾഡ് ലുക്കിൽ മോളിവുഡ് ഗ്ലാമർസ് ക്വീൻ എത്തി.|Meera Jasmine bold new photos

Most Popular

To Top