Entertainment

“ആരൊക്കെ ഉണ്ടെങ്കിലും എനിക്ക് മോഹൻലാൽ കഴിഞ്ഞേ മറ്റാരുമുള്ളൂ”- തുറന്നു പറഞ്ഞു മീര ജാസ്മിൻ|Meera Jasmine said about Mohanlal, “He Is special .”

“ആരൊക്കെ ഉണ്ടെങ്കിലും എനിക്ക് മോഹൻലാൽ കഴിഞ്ഞേ മറ്റാരുമുള്ളൂ”- തുറന്നു പറഞ്ഞു മീര ജാസ്മിൻ|Meera Jasmine said about Mohanlal, “He Is special .”

ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള നായികയാണ് മീരാ ജാസ്മിൻ. ഒട്ടുമിക്ക ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ മീര ജാസ്മിന് കഴിഞ്ഞു എന്നതാണ് സത്യം. മീരയുടെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രം ഒരുപക്ഷേ ആദ്യചിത്രമായ സൂത്രധാരൻ തന്നെയായിരിക്കും. കാരണം അത്രത്തോളം മികച്ച പ്രകടനമായിരുന്നു ഈ ചിത്രങ്ങളിലൊക്കെ തന്നെ താരം കാഴ്ചവച്ചത്. മീര ജാസ്മിൻ നടൻ മോഹൻലാലിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലും ഒരുമിച്ച് മീര അഭിനയിച്ച ചിത്രങ്ങളാണ് ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം, ലേഡീസ് ആൻഡ് ജെന്റിൽമാൻ, തുടങ്ങിയ ചിത്രങ്ങൾ ഒക്കെ. ഈ ചിത്രങ്ങളിൽ രണ്ടുപേരും മത്സരിച്ച അഭിനയിക്കുകയായിരുന്നു എന്നതാണ് സത്യം. ഇപ്പോൾ മോഹൻലാലിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്…

” മികച്ച നടനാണ് അദ്ദേഹം. ലോകത്തിലെ അഞ്ച് മികച്ച നടന്മാരെ എടുക്കുകയാണെങ്കിൽ അതിൽ ഒരാൾ മോഹൻലാലാണ്, ഇന്ത്യൻ സിനിമ എന്ന് പറയുമ്പോൾ ചിലർ ബോളിവുഡിന് മാത്രമാണ് മുൻഗണന നൽകുന്നത്. പക്ഷേ അമിതാഭ് ബച്ചനെ പോലെയുള്ളവർ നല്ല നടന്മാരാണെങ്കിലും എനിക്ക് മോഹൻലാൽ കഴിഞ്ഞ് മറ്റാരുമുള്ളൂ എന്നാണ് മീര ജാസ്മിൻ പറയുന്നത്. കൈരളി ടിവി സംരക്ഷണം ചെയ്യുന്ന ഒരു അഭിമുഖ പരിപാടിയിൽ എത്തിയപ്പോഴായിരുന്നു മീര മോഹൻലാലിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമായി പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്നിലും എന്തൊക്കെയോ മാറ്റങ്ങൾ നടക്കുന്നത് പോലെ തോന്നും.

ഓപ്പോസിറ്റ് നിൽക്കുന്ന ആൾ ഓക്കേ ആണെങ്കിൽ നമ്മളും നന്നായി പെർഫോമൻസ് ചെയ്ത് പോകും. ലാലേട്ടനോടൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെയൊരു അനുഭവമായിരുന്നു എനിക്ക്. ഒരുപാട് നല്ല സിനിമകൾ ഇനിയും ലാലേട്ടനൊപ്പം ചെയ്യണമെന്ന് ആഗ്രഹം എനിക്കുണ്ട്. ലാലേട്ടൻ എല്ലാ സിനിമകൾ ചെയ്യുമ്പോഴും ഇൻട്രസ്റ്റ് ആണ്. ഇത്രയും സിനിമകൾ ചെയ്ത ആളാണെന്ന് പുള്ളിയെ കാണുമ്പോൾ തോന്നില്ല. അഭിനയം കണ്ടാൽ രണ്ടാമത്തെ സിനിമ ചെയ്യുന്ന ഒരു സ്പിരിറ്റാണ് ലാലേട്ടന് ഉള്ളത്. അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടർ ആണ്. മോഹൻലാൽ എന്ന ആക്ടർ ശരിക്കും ലോകത്തിലെ തന്നെ അഞ്ച് മികച്ച നടന്മാരിൽ ഒരാളാണ്. അമിതാഭ് ബച്ചനെയും മറ്റു നടന്മാരെ ഒക്കെ എനിക്കിഷ്ടമാണ്. എന്നാൽ എനിക്ക് മോഹൻലാൽ കഴിഞ്ഞ മറ്റാരുമുള്ളൂ ഇങ്ങനെയായിരുന്നു മീരയുടെ വാക്കുകൾ.
Story Highlights: Meera Jasmine said about Mohanlal, “He Is special .”

“ആരൊക്കെ ഉണ്ടെങ്കിലും എനിക്ക് മോഹൻലാൽ കഴിഞ്ഞേ മറ്റാരുമുള്ളൂ”- തുറന്നു പറഞ്ഞു മീര ജാസ്മിൻ|Meera Jasmine said about Mohanlal, “He Is special .”

Most Popular

To Top